ആ​രാ​ധ​ക ​ലോ​ക​ത്തിന്‍റെ സ്​​നേ​ഹാ​ശ്ലേഷ​ത്തി​ൽ ക​ണ്ണീ​ർ തൂ​കി ദി​ലീ​പ്​ കു​മാ​ർ

  • 97ാമ​ത്​ ജ​ന്മ​ദി​ന​ത്തിന്‍റെ നി​റ​വി​ൽ ഇ​തി​ഹാ​സ താ​രം

10:02 AM
12/12/2019
dileep-kumar
ദിലീപ്​ കുമാറും ഭാര്യ സൈറാ ബാനുവും

മും​ബൈ: ഹി​ന്ദി ച​ല​ച്ചി​​ത്ര​ലോ​ക​ത്തെ ഇ​തി​ഹാ​സം ദി​ലീ​പ്​ കു​മാ​ർ സ്​​നേ​ഹാ​ശം​സ​ക​ൾ​കൊ​ണ്ട്​ വീ​ർ​പ്പു​മു​ട്ടി​യ ദി​ന​മാ​യി​രു​ന്നു  ഇ​ന്ന​ലെ. 1922 ഡി​സം​ബ​ർ 11ന്​ ​പാ​കി​സ്​​താ​നി​ലെ പെ​ഷാ​വ​റി​ൽ ജ​നി​ച്ച മു​ഹ​മ്മ​ദ്​ യൂ​സു​ഫ്​ ഖാ​ൻ എ​ന്ന ദി​ലീ​പ്​ കു​മാ​റി​ന്​ 97 വ​യ​സ്സു തി​ക​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു അ​ത്. അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ ഇ​ങ്ങ​നെ കു​റി​ച്ചു.

‘‘ഈ 97ാം ​പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ഫോ​ൺ കോ​ളു​ക​ളാ​ലും മെ​സേ​ജു​ക​ളാ​ലും എ​നി​ക്കു​മേ​ൽ സ്​​നേ​ഹാ​ശം​സ​ക​ൾ ചൊ​രി​യു​ക​യാ​ണ്. എ​ല്ലാ​വ​ർ​ക്കും ന​ന്ദി. നി​ങ്ങ​ളു​ടെ സ്​​നേ​ഹ​ത്തി​നും  വാ​ത്സ​ല്യ​ത്തി​നും പ്രാ​ർ​ഥ​ന​ക​ൾ​ക്കും മു​ന്നി​ൽ ആ​ഘോ​ഷം പോ​ലും അ​പ്ര​സ​ക്ത​മാ​വു​ന്നു. എ​​െൻറ ക​ണ്ണു​ക​ൾ ഇ​പ്പോ​ൾ കൃ​ത​ജ്ഞ​ത​യു​ടെ ക​ണ്ണീ​ർ തു​ള്ളി​ക​ൾ പൊ​ഴി​ക്കു​ക​യാ​ണ്​’’. 

ക​ഴി​ഞ്ഞ വ​ർ​ഷം ദി​ലീ​പ്​ കു​മാ​റി​ന്​ ന്യൂ​മോ​ണി​യ ബാ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​​െൻറ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​താ​യി ഭാ​ര്യ സൈ​റാ ബാ​നു അ​റി​യി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്​ സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നും എ​ല്ലാ​വ​രും പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും സൈ​റാ ബാ​നു അ​ഭ്യ​ർ​ഥി​ച്ചു. 1944ലെ ‘​ജ്വാ​ർ ഭ​ട്ട’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തു​ട​ങ്ങി​യ ബി​ഗ്​ സ്​​​ക്രീ​ൻ അ​ര​ങ്ങേ​റ്റം ഹി​ന്ദി സി​നി​മാ​ലോ​ക​ത്തെ താ​ര രാ​ജാ​ക്ക​ന്മാ​രി​ൽ ഒ​രാ​ളാ​ക്കി ദി​ലീ​പ്​ കു​മാ​റി​നെ മാ​റ്റി. 

Loading...
COMMENTS