‘ദി ആക്സിഡൻറൽ പ്രൈം മിനിസ്റ്റർ’: വിവാദം മുറുകുന്നു
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെക്കുറിച്ചുള്ള ‘ദി ആക്സിഡൻറൽ പ ്രൈംമിനിസ്റ്റർ’ എന്ന ചിത്രത്തെച്ചൊല്ലി വിവാദം മുറുകുന്നു. ഉത്തർപ്രദേശിൽ ചിത്രത് തിെൻറ റിലീസ് തടയുമെന്ന് കോൺഗ്രസ് പ്രാദേശിക നേതാക്കൾ അറിയിച്ചു. ഇക്കാര്യം വ്യക് തമാക്കി ലഖ്നോ നഗരത്തിൽ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ രാഷ്ട്രീ യ പ്രചാരണ ചിത്രമാണിതെന്നാണ് കോൺഗ്രസ് ആരോപണം.
2014 ഏപ്രിലിൽ തെരഞ്ഞെടുപ്പ് സമയത്ത് ഇതേ പേരിൽ പുസ്തകം പുറത്തിറക്കി. 2019 ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അത് സിനിമയാക്കി -കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി ആരോപിച്ചു. ചിത്രത്തിെൻറ ട്രെയ്ലർ കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറങ്ങിയതിനു പിന്നാലെ അതിനെ പുകഴ്ത്തിക്കൊണ്ട് ബി.ജെ.പി ട്വീറ്റ് ചെയ്തിരുന്നു. നീണ്ട 10 വർഷം ഒരു കുടുംബം രാജ്യത്തെ ബന്ദിയാക്കിയതിെൻറ പിടിച്ചിരുത്തുന്ന കഥയാണ് ചിത്രമെന്നായിരുന്നു ബി.ജെ.പിയുടെ ട്വീറ്റ്. പിൻഗാമി തയാറായിവരുന്നതുവരെ പ്രധാനമന്ത്രിക്കസേരയിൽ ഇരുത്താൻ കണ്ടെത്തിയയാളാണ് മൻമോഹനെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം കോൺഗ്രസ് സ്ഥാപകദിനാഘോഷച്ചടങ്ങിനിടെ മൻമോഹൻ സിങ്ങിനോട് സിനിമയെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല. സിനിമ സെൻസർ ചെയ്യണമെന്ന ചില കോൺഗ്രസ് നേതാക്കളുടെ ആവശ്യത്തിനെതിരെയും ബി.ജെ.പി രംഗത്തുവന്നു. അഭിപ്രായസ്വാതന്ത്ര്യത്തിെൻറ വക്താക്കൾ നിലപാട് മാറ്റുന്നതെന്തെന്നായിരുന്നു പാർട്ടിയുടെ ചോദ്യം.
മൻമോഹൻ സിങ്ങിെൻറ മാധ്യമ ഉപദേശകനായിരുന്ന സഞ്ജയ് ബാരുവാണ് ‘ആക്സിഡൻറൽ പ്രൈം മിനിസ്റ്ററിെൻറ’ രചയിതാവ്. അടുത്തമാസം 11ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിെൻറ സംവിധായകൻ വിജയ് രത്നാകർ ഗുെട്ടയാണ്. പ്രശസ്ത ബോളിവുഡ് നടൻ അനുപം ഖേർ ആണ് ചിത്രത്തിൽ ഡോ. മൻമോഹൻ സിങ്ങായി വേഷമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
