വിലക്ക് ശരിയല്ല; സിനിമയിൽ എല്ലാം സുതാര്യമാകണം -ആഷിഖ് അബു
text_fieldsകൊച്ചി: ഷെയിന്‍ നിഗത്തിന് പിന്തുണയുമായി സംവിധായകൻ ആഷിഖ് അബു. ഷെയിന്‍ നിഗത്തിന് വിലക്ക് ഏർപ്പെടുത്തുന്നത് ശരിയല്ല. ഷെയിനിന്റെ ഭാഗത്തും അപക്വമായ നടപടി ഉണ്ടായിട്ടണ്ടെന്നും ആഷിഖ് അബു പറഞ്ഞു.
ഒരു നിർമാതാവ് നടനെ വണ്ടി ഇടിച്ച് കൊലപ്പെടുത്തും എന്ന് പറഞ്ഞത് ഗൗരവത്തോടെ കാണണം. സിനിമ സെറ്റുകളിലെ പൊലീസ് പരിശോധനയെ പിന്തുണക്കുന്നു. സിനിമയിൽ എല്ലാം സുതാര്യമാകണം എന്നാണ് അഭിപ്രായം. കുറച്ചു പേർ ചേർന്ന് വിലക്ക് ഏർപ്പെടുത്തുന്നത് ശരിയല്ല. സിനിമ പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹം. സിനിമ എന്നത് ഒരാളുടെ മാത്രമല്ല ഒരുപാട് പേരുടെ അധ്വാനത്തിന്‍റെ ഫലമാണെന്നും ആഷിഖ് അബു മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ സംഘടനകളുും ഒരു പോലെ ഇടപെട്ട് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ തീര്‍ക്കുമെന്നാണ് വിശ്വാസം. നിലവില്‍ ഷെയിന്‍റെ വിലക്ക് നീക്കിയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
