`ദിലീപിന് നീരസം തോന്നിയിട്ടുണ്ടെങ്കിൽ റാണി പദ്‌മിനിക് ശേഷം`
text_fieldsദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയവരെ വിമർശിച്ച് സംവിധായകൻ ആഷിഖ് അബു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിൽ ആഷിഖ് അബുവിന്‍റെ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്തും പൊലീസിനെതിരെയുള്ള അദ്ദേഹത്തിനെ മുൻ നിലപാടുകൾ ചൂണ്ടിക്കാട്ടിയും ദിലീപ് ഫാൻസ് ഉൾപടെയുള്ളവർ രംഗത്തെത്തിയതിനെ തുടർന്ന് വീണ്ടും പ്രതികരണവുമായി ആഷിഖ് അബു.
സുഹൃത്തെന്ന നിലയിലുള്ള പിന്തുണയാണ് സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഞങ്ങൾ ദിലീപ് എന്ന മുൻ മഹാരാജാസുകാരന് നൽകിയത്. അതിന്റെ എല്ലാ സ്നേഹവും അദ്ദേഹം തിരികെ തരികയും ചെയ്തിട്ടുണ്ട്. എന്തെങ്കിലും തരത്തിൽ എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കിൽ റാണി പദ്‌മിനിക് ശേഷമായിരിക്കും. പക്ഷെ ആ നീരസവും മാനുഷികമാണ്. അതിനെ മാനിക്കുന്നു.മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിർക്കപെടും, നിസ്സംശയം എന്ന് ആഷിഖ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിർക്കപെടും, നിസ്സംശയം.
നീതിമാനെന്ന് വ്യക്തിപരമായി വിശ്വസിക്കുന്ന ഒരു ഭരണാധികാരിയുടെ കീഴിൽ അനീതിക്ക് ഇടമുണ്ടാവില്ല എന്ന വിശ്വാസം ഉള്ളിടത്തോളം കാലം.
#അവൾക്കൊപ്പം
#നീതിക്കൊപ്പം
