ആമിയിലുള്ളത് ‘എെൻറ കഥ’ എഴുതിയ മാധവിക്കുട്ടി –കമൽ
text_fieldsകോഴിക്കോട്: ആമിയിലുള്ളത് ‘എെൻറ കഥ’യിലെ മാധവിക്കുട്ടി അല്ലെന്നും ‘എെൻറ കഥ’ എഴുതിയ മാധവിക്കുട്ടിയാണെന്നും സംവിധായകൻ കമൽ. ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘ആമിയും മലയാള ജീവചരിത്ര സിനിമകളും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എെൻറ കഥ’ മാത്രമല്ല അവരുടെ ജീവിതം. മാധവിക്കുട്ടിയെ അറിയാത്ത, വായിക്കാത്ത സാധാരണക്കാർക്കു കൂടിയുള്ള പരിചയപ്പെടുത്തലാണ് തെൻറ സിനിമ.
ആമി എന്ന സ്ത്രീ അല്ല, ആമി എന്ന കഥാപാത്രം മഞ്ജു വാര്യർ മാത്രമാണെന്നും കമൽ കൂട്ടിച്ചേർത്തു. സിനിമയെ ചുറ്റിപ്പറ്റി നടക്കുന്ന പരാമർശങ്ങൾ ഒന്നും ശ്രദ്ധിച്ചിട്ടില്ലെന്നും മാധവിക്കുട്ടിയോടുള്ള സ്നേഹവും ആമി ആകാനുള്ള ആഗ്രഹവും കമലിലുള്ള വിശ്വാസവും മാത്രമാണ് തന്നെ നയിച്ചതെന്നും നടി മഞ്ജു വാര്യർ പറഞ്ഞു. ഫാഷിസം കമലിെൻറ ആവിഷ്കാര സ്വാതന്ത്ര്യത്തെ വരിഞ്ഞുമുറുക്കുന്ന ഇക്കാലത്താണ് ആമി ജീവിച്ചിരുന്നതെങ്കിൽ അത്ര എളുപ്പമാവില്ലായിരുന്നു അവരുടെ ജീവിതമെന്ന് ഇന്ദുമേനോൻ അഭിപ്രായപ്പെട്ടു.
പ്രേംചന്ദ്, മ്യൂസ് മേരി ജോർജ്, വി.കെ. ജോബിഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
