ഷാജിപ്പാപ്പനും ടീമും ഇനിയെത്തുന്നത് ത്രീഡിയിൽ; ആട് 3

14:51 PM
15/03/2018
aadu-3

ജയസൂര്യ ചിത്രം ആട് 2 തിയേറ്ററുകളിൽ വൻ ഹിറ്റായതോടെ ചിത്രത്തിന്‍റെ മൂന്നാം ഭാഗവും പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ത്രീഡിയിലാണ് ആട് 3 എത്തുന്നത്. ആട് 2വിന്‍റെ നൂറാം ദിനാഘോഷത്തിലാണ് ആട് 3 പ്രഖ്യാപിച്ചത്. മമ്മൂട്ടിയാണ് ചിത്രത്തിന്‍റെ ടൈറ്റിൽ ലോഗോ പുറത്തിറക്കിയത്. 

ജയസൂര്യ, ബാലചന്ദ്രമേനോന്‍, ലാല്‍ജോസ്, ഇന്ദ്രന്‍സ്, ലിജോ ജോസ് പെല്ലിശേരി, ചെമ്പന്‍ വിനോദ്, രഞ്ജി പണിക്കര്‍, സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. 

മിഥുന്‍ തന്നെ സംവിധാനം ചെയ്യുന്ന കോട്ടയം കുഞ്ഞച്ചന്‍ 2 ന് ശേഷം 2019 ക്രിസ്മസ് റിലീസായാണ് ആട് 3 എത്തുക.  
 

aadu 3

 

Loading...
COMMENTS