Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകാറിലിരുന്ന് നഗ്നതാ...

കാറിലിരുന്ന് നഗ്നതാ പ്രദര്‍ശനം: ശ്ര​ീജിത്ത്​ രവിയെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
കാറിലിരുന്ന് നഗ്നതാ പ്രദര്‍ശനം: ശ്ര​ീജിത്ത്​ രവിയെ അറസ്റ്റ് ചെയ്തു
cancel

ഒറ്റപ്പാലം: സ്കൂൾ വിദ്യാർഥിനികളുടെ മുന്നിൽ നഗ്​നതാ പ്രദർശനം നടത്തിയ സംഭവത്തിൽ സിനിമാ നടൻ ശ്രീജിത്ത്​ രവി അറസ്റ്റിൽ. പാലക്കാട്​ ഒറ്റപ്പാലം സ്​റ്റേഷനിൽ സ്വകാര്യ സ്​കൂൾ പ്രിൻസിപ്പാൾ നൽകിയ പരാതിയിലാണ്​ നടപടി.  നേരത്തെ പെണ്‍കുട്ടികളുടെ സമീപം കാര്‍ നിര്‍ത്തി നഗ്നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കുകയും ചെയ്ത സംഭവത്തില്‍ നടൻ ശ്ര​ീജിത്ത്​ രവിക്കെതിരെ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയിരുന്നു. പാലക്കാടിനടുത്തുള്ള കൊല്ല​േങ്കാ​െട്ട  ഷൂട്ടിങ്​ ലൊക്കേഷനിൽ നിന്നാണ് ​ശ്രീജിത്ത്​ രവിയെ പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​.

സ്കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്‍റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയുമായിരുന്നുവെന്നാണ്​ പരാതി. ആഗസ്റ്റ് 27നാണ് സംഭവം. കുട്ടികള്‍ ബഹളംവെച്ചതോടെ ഇയാള്‍ പെട്ടെന്നു കാര്‍ ഓടിച്ചുപോയത്രെ. സംഭവം അറിഞ്ഞ് രക്ഷിതാക്കള്‍ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലത്തെി പരാതി നല്‍കുകയായിരുന്നു. അതേസമയം കാർ ത​േൻറതായിരുന്നുവെന്നും താൻ നിരപരാധിയാണെന്നുമാണ് നടൻ പറഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sreejith ravi
Next Story