Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇരുരാജ്യങ്ങൾക്കും...

ഇരുരാജ്യങ്ങൾക്കും സമാധാനം പുനസ്​ഥാപിക്കാൻ കഴിയ​​െട്ടയെന്ന്​ ഫവാദ്​ ഖാൻ

text_fields
bookmark_border
ഇരുരാജ്യങ്ങൾക്കും സമാധാനം പുനസ്​ഥാപിക്കാൻ കഴിയ​​െട്ടയെന്ന്​ ഫവാദ്​ ഖാൻ
cancel

ഇസ്​ലാമബാദ്​: പാകിസ്​താനും ഇന്ത്യക്കും പരസ്​പരം സമാധാനം പുനസ്​ഥാപിക്കാൻ കഴിയ​െട്ടയെന്ന്​ പാക്​ സ്വദേശിയായ ബോളിവുഡ്​ താരം ഫവാദ്​ ഖാൻ. പാകിസ്​താനിലേക്ക്​ തിരിച്ച്​ പോയതിന്​ ശേഷമുള്ള നട​െൻറ ആദ്യ പ്രതികരണമായിരുന്നു ഇത്​. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സമാധാനത്തി​ന്​ വേണ്ടി പ്രവർത്തിക്കാം. ഇത്​ വൈകാതെ തന്നെ സംഭവിക്കും. നല്ല ഒരു നാളെയുടെ നിർമാണത്തിന്​ വേണ്ടി നമുക്ക്​ ഒരുമിക്കാമെന്നും ഫവാദ്​ ഖാൻ ഫേസ്​ബുക്കിൽ കുറിച്ചു. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നവനിര്‍മാണ്‍ സേന പാക് കലാകാരന്മാരെ ഇന്ത്യയില്‍ തുടരുന്നതില്‍ നിന്നും വിലക്കിയിരുന്നു.

ഇന്ത്യയിൽ എനിക്ക്​ നേരിടേണ്ടി വരുന്ന അവസ്​ഥയെ കുറിച്ച്​ മാധ്യമങ്ങൾ കുറച്ച്​ ദിവസമായി തന്നെ സമീപിക്കുന്നു. എന്നാല്‍ കഴിഞ്ഞ ജൂലൈ മുതല്‍ താന്‍ ലാഹോറില്‍ തന്നെയാണ് ഉള്ളത് . തങ്ങളു​ടെ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയായിരുന്നു താനും ഭാര്യയും. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളൊന്നും കണക്കിലെടുക്കരുത്. മറ്റുള്ള എല്ലാവരെയും പോലെ താനും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും താരം ഫെയ്‌സ്ബുക്കില്‍ വ്യക്​തമാക്കി.

അയൽരാജ്യങ്ങൾ തമ്മിലുള്ള സൗഹൃദാന്തരീക്ഷം തിരികെ കൊണ്ടു വരണം. ഉറി ഭീകരാക്രമണം സംഭവിക്കാൻ പാടില്ലാത്തതാണ്​. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയാണെന്നും രാജ്യങ്ങൾ തമ്മിലുള്ള ​െഎക്യം തിരികെ കൊണ്ടു വരണമെന്നും പാക്​ ഗായകരായ സൽമാൻ അഹമ്മദും ശഫാഖത്ത്​ അമാനത്ത്​ അലിയും പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nava nirmana senafawad khan
Next Story