തെലുങ്ക് താരങ്ങളുടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടി ; ഒരാൾ മരിച്ചു
text_fieldsകോലാര്‍: തെലുങ്ക് സൂപ്പര്‍ താരങ്ങളായ പവന്‍ കല്ല്യാണിേൻറയും ജൂനിയര്‍ എൻ.ടി.ആറിെൻറയും ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പവന്‍ കല്ല്യാണ്‍ ആരാധകന്‍ കുത്തേറ്റു മരിച്ചു. കോലാറില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഇരു നടന്‍മാരുടേയും താരമൂല്യത്തെ ചൊല്ലിയുള്ള തര്‍ക്കം ഒരാളുടെ ജീവനെടുത്തത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ജനസേനയുടെ സജീവ പ്രവര്‍ത്തകനുമായ വിനോദ് റോയല്‍ (24) എന്ന യുവാവാണ് കുത്തേറ്റ് മരിച്ചത്. കോലാറില്‍ നടന്ന അവയവദാന ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പവന്‍ കല്ല്യാണിന്റെ ആരാധകൻ.
പരിപാടിയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഇയാള്‍ പവന്‍ കല്ല്യാണിനെ പുകഴ്ത്തുകയും പ്രസംഗത്തിനൊടുവില്‍ ജയ് പവന്‍ എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. വിനോദിന്റെ ഈ പ്രവൃത്തി പരിപാടിയില്‍ പങ്കെടുത്ത ചില ജൂനിയര്‍ എൻ.ടി.ആർ ആരാധകരെ ചൊടിപ്പിച്ചു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ ജൂനിയർ എൻ.ടി.ആർ ആരാധകൻ അക്ഷയ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
