Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ലീല’: രഞ്ജിത്തിനെതിരെ അച്ചടക്ക നടപടിക്ക് ഫിലിം ചേംബര്‍

text_fields
bookmark_border
‘ലീല’: രഞ്ജിത്തിനെതിരെ അച്ചടക്ക നടപടിക്ക് ഫിലിം ചേംബര്‍
cancel

കൊച്ചി: ‘ലീല’ സിനിമയുടെ പോസ്റ്റര്‍ സീല്‍ ചെയ്ത് കിട്ടാന്‍ സംവിധായകന്‍ രഞ്ജിത്ത് കോടതിയെ സമീപിച്ചതില്‍ പ്രതിഷേധിച്ച്  രഞ്ജിത്തിനെതിരെ അച്ചടക്ക നടപടിക്ക് ശിപാര്‍ശ ചെയ്യുമെന്ന് ഫിലം ചേംബര്‍ പബ്ളിസിറ്റി കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് രഞ്ജിത് ഉന്നയിക്കുന്നത്. ഇതിലൂടെ  ഫിലിം ചേംബറിനെ താറടിച്ചിരിക്കുകയാണെന്നും തങ്ങളുടെ സംഘടനാ അംഗം കൂടിയായ അദ്ദേഹത്തിന്‍െറ നടപടി  അച്ചടക്ക ലംഘനമാണെന്നും ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു. ഈ മാസം അവസാനം നടക്കുന്ന നിര്‍വാഹക സമിതിയും ജനറല്‍ബോഡിയും ഇക്കാര്യം  ചര്‍ച്ചചെയ്യും.

‘ലീല’യുടെ പോസ്റ്റര്‍ സീല്‍ ചെയ്ത് നല്‍കില്ളെന്ന് ചേംബര്‍ പറഞ്ഞിട്ടില്ല.  റിലീസിങ്ങിന് മുമ്പുള്ള രഞ്ജിത്തിന്‍െറ പബ്ളിസിറ്റി സ്റ്റണ്ടാണിതെന്നും ഭാരവാഹികള്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ചേംബര്‍ സെക്രട്ടറി അനില്‍ തോമസ്, പബ്ളിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ‘സാഗാ’ അപ്പച്ചന്‍, എം.സി. ബേബി, എന്‍.ബി. സുബൈര്‍, കെ.സി. ഇസ്മയില്‍ എന്നിവര്‍ പങ്കെടുത്തു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story