21ാമത് IFFK: ഇന്ത്യന്‍–മലയാളം ചിത്രങ്ങള്‍ പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 21ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള ഇന്ത്യന്‍ സിനിമകളും മലയാള സിനിമകളും തെരഞ്ഞെടുത്തു. നവാഗത സംവിധായിക വിധു വിന്‍സെന്‍റിന്‍െറ മാന്‍ഹോള്‍, ഡോ. ബിജു സംവിധാനം ചെയ്ത കാട് പൂക്കുന്ന നേരം എന്നിവയാണ് മത്സരവിഭാഗത്തിലെ രണ്ട് മലയാള ചിത്രങ്ങള്‍. സൈബല്‍ മിത്രയുടെ ബംഗാളി ചിത്രമായ ചിത്രകാര്‍, സാന്ത്വന ബര്‍ദലോയുടെ ആസാമീസ് ചിത്രം മിഡ്നൈറ്റ് കേതകി എന്നിവയാണ് മത്സരവിഭാത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ട് അന്യഭാഷാ ചിത്രങ്ങള്‍.
മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍: ആറടി (സംവിധാനം -സജി പാലമേല്‍ ശ്രീധരന്‍), ഗോഡ്സെ (സംവിധാനം -ഷെറി ഗോവിന്ദന്‍, ഷൈജു ഗോവിന്ദന്‍), കാ ബോഡിസ്കേപ്സ് (സംവിധാനം -ജയന്‍ ചെറിയാന്‍), കമ്മട്ടിപ്പാടം (സംവിധാനം -രാജീവ് രവി), കിസ്മത് (സംവിധാനം -ഷാനവാസ് ബാവക്കുട്ടി), മോഹവലയം (സംവിധാനം -റ്റി.വി. ചന്ദ്രന്‍), വീരം (സംവിധാനം -ജയരാജ്).
അക്കാദമി ഭരണസമിതി തീരുമാനപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് മലയാള ചിത്രങ്ങള്‍ക്ക് അക്കാദമി നല്‍കിവരുന്ന ഗ്രാന്‍റ് ഒരു ലക്ഷം രൂപയില്‍നിന്ന് രണ്ട് ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തിലേക്ക് ഏഴ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തു. ഹരികഥ പ്രസംഗ (സംവിധാനം -അനന്യ കാസറവള്ളി/കന്നട), ഭാപ്പാ കി ഭയകഥ (സംവിധാനം പരേഷ് മൊകാഷി/ഹിന്ദി), ലേഡി ഓഫ് ദി ലേക്ക് (സംവിധാനം -പബന്‍ കുമാര്‍ ഹോബം/മണിപ്പൂരി), ഒനാത്ത (സംവിധാനം പ്രദീപ് കുര്‍ബ/ഖാസി), റവലേഷന്‍സ് (സംവിധാനം -വിജയ് ജയപാല്‍/തമിഴ്), കാസവ് (സംവിധാനം -സുമിത്ര ബാവെ, സുനില്‍ സൂക്താംഗര്‍/മറാത്തി), വെസ്റ്റേണ്‍ ഘാട്ട്സ് (സംവിധാനം -ലെനിന്‍ ഭാരതി/തമിഴ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
