മാധവേട്ടന്‍ ഉഷാറാണ്, ആരു പറഞ്ഞു അനാവശ്യം?
text_fieldsതിരുവനന്തപുരം: ‘ഞാനീ പത്രക്കാരെയൊന്നും അടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നതാ. കാരണം വേറെയൊന്നുമല്ല. എന്തൊക്കെ അനാവശ്യങ്ങളാ കഴിഞ്ഞദിവസങ്ങളില്‍ എനിക്കെതിരെ ചിലരൊക്കെ അടിച്ചുവിട്ടത്. ഞാനെന്താ അനാഥനാണെന്നാണോ ഇവന്മാര്‍ വിചാരിച്ചിരിക്കുന്നത്. എനിക്ക് ചോദിക്കാനും പറയാനും ആളുണ്ട്. എന്നെ എഴുതി കൊല്ലാതിരുന്നത് ഭാഗ്യം? ’ നഗരത്തിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ഇരുന്ന് ടി.പി. മാധവനെന്ന മലയാളസിനിമയുടെ മാധവേട്ടന്‍ കലിതുള്ളി. തന്‍െറ അസുഖത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചില പത്രങ്ങളിലും സോഷ്യല്‍മീഡിയയിലും കഴിഞ്ഞദിവസങ്ങളിലായി പ്രചരിക്കുന്ന വാര്‍ത്തകളില്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒക്ടോബര്‍ 22ന് ഹരിദ്വാറില്‍ തളര്‍ന്നുവീണതിനെതുടര്‍ന്ന് അവിടെ ചികിത്സയില്‍ കഴിയുകയായിരുന്ന ടി.പി. മാധവനെ വെള്ളിയാഴ്ചയാണ് തിരുവനന്തപുരത്ത് തുടര്‍ചികിത്സക്ക് എത്തിച്ചത്.
ഞാന്‍ ഓരോവര്‍ഷവും വിവിധ സ്ഥലങ്ങളില്‍ തീര്‍ഥാടനത്തിന് പോകാറുണ്ട്. എന്നാല്‍ ഇത്തവണപോയപ്പോള്‍ ഹോട്ടലില്‍ തളര്‍ന്നുവീണു. സഹായിക്കാനത്തെിയവര്‍ എന്നോട് ചോദിച്ചു, കൂടെ ആരെങ്കിലും ഉണ്ടോ? ഞാന്‍ പറഞ്ഞു എനിക്ക് ഇവിടെ ആരുമില്ല. ഇതുകേട്ട് അവിടെയുണ്ടായിരുന്ന ചാനലുകാരന്‍ എനിക്ക് ആരുമില്ളെന്നും ഞാന്‍ സന്യസിക്കാന്‍ പോയതാണെന്നും വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു -മാധവന്‍ പറയുന്നു.
തിരുവനന്തപുരത്തത്തെിച്ചതോടെ താരത്തിന്‍െറ സുഖവിവരങ്ങള്‍ അന്വേഷിച്ച് നിരവധി സിനിമാപ്രവര്‍ത്തകരാണ് ദിവസവും ആശുപത്രിയിലേക്ക് എത്തുന്നത്.
മോഹന്‍ലാല്‍, മമ്മൂട്ടിയടക്കമുള്ള പ്രമുഖതാരങ്ങള്‍ ഫോണില്‍ വിളിച്ച് സുഖവിവരം അന്വേഷിച്ചതായും എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും മാധവന്‍ പറഞ്ഞു. കഴിഞ്ഞദിവസം നടന്‍ മധുവും ആശുപത്രിയിലത്തെിയിരുന്നു. പുണെയില്‍ താമസിക്കുന്ന സഹോദരി ചന്ദ്രികയും ഫ്ളോറിഡയിലുള്ള സഹോദരന്‍ റാം നാരായണനുമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
