നടന്‍ അലക്സ് മാത്യു അന്തരിച്ചു
text_fieldsചെന്നൈ: ‘തൂവാനത്തുമ്പികള്‍’ എന്ന ചിത്രത്തിലെ ബസ് മുതലാളിയെ അവതരിപ്പിച്ച് ശ്രദ്ധനേടിയ നടന്‍ അലക്സ് മാത്യു (ഡോ. എം.എം. അലക്സ് -55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. കോട്ടയം കൊല്ലാട് മുല്ലശ്ശേരി കുടുംബാംഗമാണ്. ചെന്നൈയില്‍ സ്ഥിരതാമസമായിരുന്നു. സംസ്കാരം വ്യാഴാഴ്ച കോട്ടയം സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍. ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതി അംഗമായിരുന്നു.
‘തൂവാനത്തുമ്പികളില്‍’ കുറച്ച് സീനുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അലക്സിന്‍െറ ബാബു എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ‘രാജാവിന്‍െറ മകനി’ലെ സുനില്‍ എന്ന കഥാപാത്രവും ശ്രദ്ധേയമായി. കവചം, രണ്ടാംവരവ്, വ്യൂഹം, പരമ്പര, വിറ്റ്നസ്, രാരീരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലെ 65 സിനിമകളില്‍ അഭിനയിച്ചു. നിരവധി ഡോക്യുമെന്‍ററികള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യം, യാത്ര, മനുഷ്യാവകാശം, ലോകസമാധാനം, ആത്മീയത തുടങ്ങിയ വിഷയങ്ങളില്‍ 200ല്‍പരം ഡോക്യുമെന്‍ററികള്‍ ചിത്രീകരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ജീവശാസ്ത്രജ്ഞനും ആത്മീയ പ്രഭാഷകനുമായിരുന്നു. വേദിക് ഇന്ത്യ സൊസൈറ്റി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏന്‍ഷ്യന്‍റ് ഇന്‍റഗ്രേറ്റിവ് തെറപ്പിസ്റ്റ് എന്നീ സംഘടനകളുടെ സ്ഥാപകനാണ്. ഭാര്യ: അനിത. മക്കള്‍: ഡോ. അലക്സാണ്ടര്‍, ബേസില്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
