ബോളിവുഡ് താരം സാധന അന്തരിച്ചു
text_fieldsമുംബൈ: പ്രമുഖ ഹിന്ദി ചലച്ചിത്ര താരം സാധന അന്തരിച്ചു. 74 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ മുംബൈ ഹിന്ദുജ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. 1960-70 കാലഘട്ടത്തിലെ ഹിന്ദിയിലെ പ്രമുഖ നടിമാരില്‍ ഒരാളായിരുന്നു സാധന ശിവദാസാനി. ലൗ ഉന്‍ സിംല, ഹം ദോനോ, അര്‍സൂ എന്നിവയാണ് സാധനയുടെ പ്രമുഖ ചിത്രങ്ങള്‍.
1960 ല്‍ റൊമാന്റിക് ചിത്രമായ 'ലവ് ഇന്‍ സിംല'യിലാണ് സാധന ഫ്രിഞ്ജ് ഹെയര്‍സ്റ്റൈലുമായി ബോളിവുഡില്‍ ശ്രദ്ധ നേടുന്നത്. ഹോളിവുഡ് നടി ഓഡ്രി ഹെപ്ബേണിന്റെ ഹെയര്‍സ്റ്റൈലില്‍ നിന്നാണ് സാധന തന്റെ ഹെയര്‍സ്റ്റൈല്‍ രൂപപ്പെടുത്തിയത്.
ദേവാനന്ദിനൊപ്പം ഹം തുനോ, അസ്ലി നഖ്ലി എന്നീ ചിത്രങ്ങളിലും അവര്‍ നായികയായി. 1963 ല്‍ സാധന അഭിനയിച്ച ടെക്നി കളര്‍ ചിത്രമായ മേരെ മെഹ്ബൂബ് വന്‍ വിജയം നേടി. 1964 ലിലാണ് അവരുടെ ഏറ്റവും മികച്ച വേഷമായ വോ കോന്‍ തിയില്‍ അവര്‍ അഭിനയിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
