ചലച്ചിത്രമേള: പ്രേക്ഷക വോട്ടിങ് ആരംഭിച്ചു

09:43 AM
11/12/2015

തിരുവനന്തപുരം: 20ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രേക്ഷക വോട്ടിങ് ആരംഭിച്ചു. പ്രതിനിധികൾക്കും മാധ്യമപ്രവർത്തകർക്കും മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച തങ്ങളുടെ ഇഷ്ടസിനിമക്ക് വോട്ട് ചെയ്യാം.വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുവരെയാണ് വോട്ട് ചെയ്യാനുള്ള സമയം. എസ്​.എം.എസ്​ അല്ലെങ്കിൽ ഓൺലൈൻ വഴി വോട്ട് രേഖപ്പെടുത്താം. എസ്​.എം.എസ്​ അയക്കേണ്ട ഫോർമാറ്റ് പ്രതിനിധികളുടെ മൊബൈൽ നമ്പറിലേക്ക് സംഘാടകർ അയക്കും. ലോകസിനിമ വിഭാഗത്തിലുള്ള സിനിമകളെയും പ്രതിനിധികൾക്ക് ഓൺലൈൻ വഴി വിലയിരുത്തൽ നടത്താം. 

Loading...
COMMENTS