സാംസ്​കാരിക ഫാഷിസത്തിനെതിരെ പ്രതിഷേധം

  • വിബ്ജിയോറിന്‍റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധ കൂട്ടായ്മ

07:44 AM
10/12/2015
സാംസ്​കാരിക ഫാഷിസത്തിനെതിരെ വിബ്ജിയോറിെൻറ ആഭിമുഖ്യത്തിൽ ടാഗോർ തിയറ്റർ വളപ്പിൽ നടന്ന പ്രതിഷേധ കൂട്ടായ്മ

തിരുവനന്തപുരം: സാംസ്​കാരിക ഫാഷിസത്തിനെതിരെ അന്താരാഷ്ട്രമേളയിൽ ഡെലിഗേറ്റുകളുടെ പ്രതിഷേധം. വിബ്ജിയോറിെൻറ ആഭിമുഖ്യത്തിൽ ബുധനാഴ്ച വൈകീട്ട് നാലിന് ടാഗോർ വളപ്പിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഫിലിം എഡിറ്റർ ബി. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ബി.ജെ.പി ഗവൺമെൻറിെൻറ നേതൃത്വത്തിൽ വളരുന്ന ഫാഷിസം കേരളത്തിലും വേരുറപ്പിക്കുകയാണെന്നും അതിനെതിരെ കൈകോർക്കാൻ യുവസമൂഹം തയാറാകണമെന്നും അജിത്കുമാർ പറഞ്ഞു. ശരത് ചേലൂർ, കെ.പി. ശശി, മുസ്​തഫ ദേശമംഗലം, ഡോ.കെ. ഗോപിനാഥൻ, പാർവതി, സമദ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Loading...
COMMENTS