Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ന് 63 സിനിമ; മത്സരവിഭാഗത്തില്‍ രാജ്കാഹിനിയും ഇമ്മോര്‍ട്ടലും

text_fields
bookmark_border
ഇന്ന് 63 സിനിമ; മത്സരവിഭാഗത്തില്‍ രാജ്കാഹിനിയും ഇമ്മോര്‍ട്ടലും
cancel

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം ദിവസമായ ശനിയാഴ്ച 63 ചിത്രങ്ങള്‍ 13 തിയറ്ററുകളിലായി പ്രദര്‍ശനത്തിനത്തെും. കൈരളി, ന്യൂ സ്ക്രീന്‍ ഒന്ന് എന്നിവിടങ്ങളില്‍ രാവിലെ 8.45ന് ആദ്യ പ്രദര്‍ശനം തുടങ്ങും. മറ്റ് തിയറ്ററുകളില്‍ രാവിലെ ഒമ്പതിന് ഷോ ആരംഭിക്കും. മത്സരവിഭാഗത്തില്‍ രണ്ട് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. നിശാഗന്ധിയില്‍ ഉച്ചക്ക് ഒന്നിന് ഹാദി മൊഹഗേയുടെ ഇറാന്‍ ചിത്രം മാമിറോയും (ഇമ്മോര്‍ട്ടല്‍) കലാഭവനില്‍ 2.15ന് സര്‍ജിത്ത് മുഖര്‍ജിയുടെ ഇന്ത്യന്‍ സിനിമ രാജ്കാഹിനിയുമാണ് മത്സരവിഭാഗത്തില്‍ മാറ്റുരക്കുക. ലോക നവാഗത സംവിധായകരുടെ സിനിമകള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഫസ്റ്റ് ലുക്ക് വിഭാഗത്തില്‍ നാല് സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലത്തെും. ട്രൂ സ്റ്റോറി വിഭാഗത്തില്‍ രണ്ടും ത്രീ-ഡി, വിമന്‍ പവര്‍ വിഭാഗത്തില്‍ ഓരോ ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടാകും. ജര്‍മന്‍ സംവിധായകന്‍ വില്യം വെന്‍ഡറിന്‍െറ ‘എവരിതിങ് വില്‍ ബി ഫൈന്‍’ എന്ന ചിത്രമാണ് ത്രീ-ഡി വിഭാഗത്തില്‍ ശനിയാഴ്ചയുള്ളത്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ സിദ്ധാര്‍ഥ് ശിവയുടെ ‘ഐന്‍’ ചലച്ചിത്രമേളയിലെ ആദ്യ പ്രദര്‍ശനത്തിനത്തെും. കണ്‍ട്രിഫോക്കസില്‍ പ്രദര്‍ശിപ്പിക്കാന്‍ പോകുന്ന മ്യാന്മറില്‍നിന്നുള്ള ‘സക്സസര്‍ ഓഫ് ദ മെരിറ്റ്’ എന്ന ചിത്രമാണ് മേളയിലെ മറ്റൊരു സവിശേഷത. ഐ.എഫ്.എഫ്.കെയുടെ ചരിത്രത്തിലാദ്യമായാണ് മ്യാന്മറില്‍നിന്നുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. കണ്‍ട്രിഫോക്കസില്‍ ലിത്വേനിയയില്‍നിന്നുള്ള ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story