പ്രളയം: ദുരിതമകറ്റാൻ 80കളിലെ സിനിമ താരങ്ങളും

11:21 AM
01/09/2018
1980's-film-stars

തിരുവനന്തപുരം: 1980കളിൽ മലയാള സിനിമയിൽ നിറസാന്നിധ്യമായിരുന്ന നായികമാർ പ്രളയദുരിതത്തില്‍പെട്ട കേരളീയർക്ക്​ സാന്ത്വനവുമായെത്തി. സുഹാസിനി, ഖുശ്ബു, ലിസി എന്നിവരാണ്​ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന് 40 ലക്ഷം രൂപ കൈമാറിയത്​.

താരങ്ങള്‍ക്കും സംവിധായകര്‍ക്കും പുറമെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും കേരളത്തിന് സഹായം നല്‍കുന്നതിന് കൈകോര്‍ത്തു. 80കളിലെ താരങ്ങള്‍ എല്ലാ വര്‍ഷവും ഒത്തുചേരാറുണ്ടെന്നും ഇത്തവണ തങ്ങളുടെ മനസ് പ്രളയം ദുരന്തംവിതച്ച കേരളത്തിനൊപ്പമാണെന്നും അവര്‍ അറിയിച്ചു. 

Loading...
COMMENTS