വിപ്ലവം സൃഷ്​ടിക്കാൻ ‘യുവം’; ടീസർ പുറത്തിറങ്ങി

22:29 PM
30/05/2020
yuvam-movie-first-look

കൊച്ചി: നവാഗതനായ പിങ്കു പീറ്റര്‍ സംവിധാനം ചെയ്യുന്ന ‘യുവം’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ‘വാരിക്കുഴിയിലെ കൊലപാതക’ത്തിനുശേഷം അമിത് ചക്കാലക്കല്‍ നായകനാവുന്ന ചിത്രമാണിത്​. 

ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ദ്രന്‍സും, നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, സായികുമാര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരും വേഷമിടുന്നുണ്ട്​.

ഗോപിസുന്ദര്‍ സംഗീതം നല്‍കി ഹരിനാരായണന്‍ വരികളെഴുതി ലിബിൻ സക്കറിയ പാടിയ ‘ചെമ്മാനമേ...’ എന്ന ഗാനം ഫെബ്രുവരിയിൽ പുറത്തിറങ്ങിയിരുന്നു. കോവിഡ് ഭീഷണിമൂലം നിശ്ചലമായ സിനിമ ലോകം വീണ്ടും സജീവമാകുന്നതി​​െൻറ സൂചന നൽകിയാണ്​ ചിത്രത്തി​​െൻറ ടീസര്‍ പുറത്തിറങ്ങുന്നത്. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സി​​െൻറ ബാനറില്‍ ജോണി മക്കോറയാണ് നിര്‍മാണം.

Loading...
COMMENTS