Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസിനിമ റിലീസ്...

സിനിമ റിലീസ് ചെയ്യാനാരിക്കെ യുവ സംവിധായകൻ മരിച്ച നിലയിൽ

text_fields
bookmark_border
Aneesh-varma
cancel

കോഴിക്കോട്​: യുവ ചലച്ചിത്ര സംവിധായകനെ റെയില്‍ പാളത്തില്‍ മരിച്ചനിലയിൽ കണ്ടെത്തി. നവാഗത സംവിധായകനായ അരുൺ വ ർമ്മയെയാണ്​ അത്താണി ആനേടത്ത് റെയിൽ പാളത്തിൻമേൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൻെറ ആദ്യ സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നതിനിടെയാണ്​ അരുണിൻെറ മരണം.

അരുൺ വർമയെ നാല്​ ദിവസം മുമ്പ്​ കാണാതായിരുന്നു. അരുണിനു വേണ്ടി ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടയിലാണ്​ അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്​. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

നിരവധി സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു. ആകാശ് ജോൺ കെന്നടിയുടെ തിരക്കഥയിൽ ഷൈൻ നിഗത്തെ നായകനാക്കി അരുൺ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയായ 'തഗ് ലൈഫ്' ജൂലൈയിൽ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsmalayalam movie directoryoung directordirector passed away
News Summary - young director passed away before his first movie release -movie news
Next Story