യുവനടൻ സിദ്ദു ഗോവയിൽ മരിച്ച നിലയിൽ
text_fieldsപീച്ചി/ഗോവ: യുവനടൻ സിദ്ദുവിനെ (27) ഗോവയിലെ ബീച്ചിൽ മരിച്ചനിലയിൽ കണ്ടെത്തി. സിനിമനിർമാതാവ് പി.കെ.ആർ. പിള്ളയുടെ മകനാണ്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ട്. തിങ്കളാഴ്ച വൈകി മാതാവ് ഗോവയിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മുങ്ങിമരിച്ചതാണെന്നാണ് റിപ്പോർെട്ടങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഇൗമാസം 12നാണ് സിദ്ദു വീട്ടിൽനിന്ന് ഗോവയിൽ എത്തിയത്.
2012ൽ ദുൽഖർ സൽമാനൊപ്പാം ‘സെക്കൻറ് ഷോ’ എന്ന ആക്ഷൻ ക്രൈം ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സിദ്ദു നിരവധി ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അഞ്ചു വർഷമായി പിള്ളയുടെ കുടുംബം കണ്ണാറ കമ്പനിപ്പടിയിലാണ് താമസം. സംസ്കാരം പിന്നീട്.
