മമ്മൂട്ടിയുടെ തെലുങ്ക്​ ‘യാത്ര’ തുടങ്ങി; തരംഗമായി ടീസർ VIDEO

17:51 PM
08/07/2018
yatra-teaser

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയുടെ ടീസർ തരംഗമാവുന്നു. ആന്ധ്രയിലെ ഏറ്റവും ജനകീയ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്​. രാജശേഖര റെഡ്ഡിയായി  മമ്മൂട്ടി വേഷമിടുന്ന യാത്രയുടെ പോസ്റ്ററുകളും ഫസ്റ്റ്​ലുക്കും വൈറലായിരുന്നു.

വൈ.എസ്​.ആറി​​​െൻറ ജന്മദിനമായ ശനിയാഴ്​ച അദ്ദേഹത്തി​​​െൻറ ആരാധകർക്ക്​ വേണ്ടിയായിരുന്നു ചിത്രത്തി​​​െൻറ ടീസർ പുറത്തുവിട്ടത്​. ​ആന്ധ്രയിലും തെലങ്കാനയിലും ടീസറിന്​ വൻ വരവേൽപ്പാണ്​ ലഭിക്കുന്നത്​.

മഹി വി. രാഘവ്​ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത്​ വിജയ്​ ചില്ല, ശശി ദേവിറെഡ്ഡി എന്നിവർ ചേർന്നാണ്​. തമിഴ്​ നടൻ സൂര്യ ചിത്രത്തിൽ മമ്മൂട്ടിയുടെ മകനായി വേഷമിടുന്നുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്​. സുഹാസിനി മണിരത്​നവും പ്രധാന വേഷത്തിലുണ്ട്​.

ടീസറിൽ മമ്മൂട്ടിയുടെ തെലുങ്ക്​ സംഭാഷണങ്ങളിലെ കൃത്യതയാണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. 1992ൽ പുറത്തുവന്ന സ്വാതികിരണം എന്ന ചിത്രത്തിൽ നായകനായായിരുന്നു​ മമ്മൂട്ടിയുടെ തെലുങ്ക്​ അരങ്ങേറ്റം​. സ്വാതികിരണം തെലുങ്കിലെ ഒരു ക്ലാസിക്​ ചിത്രമായാണ് ഇപ്പോഴും​ കണക്കാക്കപ്പെടുന്നത്​.

Loading...
COMMENTS