മുന്നോട്ട് പോകുക തന്നെ; യാത്രയുടെ മലയാളം ട്രെയിലർ
text_fieldsആന്ധ്രയിലെ ജനകീയ മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയായി മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിക്കുന്ന ‘യാത്ര’യുടെ മലയാളം ട്രെയിലർ പുറത്തിറങ്ങി. മഹി വി. രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം വൈ.എസ്.ആറിെൻറ പദയാത്രയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്.
സുഹാസിനി മണിരത്നവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശശി റെഡ്ഡി, വിജയ് ചില്ല എന്നിവർ ചേർന്ന് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ തമിഴ് നടൻ സൂര്യ അടക്കം അണി നിരക്കുമെന്നാണ് റിപ്പോർട്ട്. രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്കു ചിത്രമെന്ന പ്രത്യേകതയും യാത്രക്കുണ്ട്.
ആന്ധ്രാപ്രദേശിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒരേടായിരുന്നു വൈ.എസ് രാജശേഖര റെഡ്ഡിയുടേത്. 1999 മുതല്‍ 2004 വരെയുള്ള വൈ.എസ്.ആറിന്റെ രാഷ്ട്രീയ ജീവിതമാണ് യാത്ര എന്ന സിനിമയുടെ പ്രമേയം.
ആന്ധ്രക്കാർ സ്നേഹത്തോടെ വൈ.എസ്.ആർ എന്നു വിളിക്കുന്ന രാജശേഖര റെഡ്ഡി നടത്തിയ പദയാത്രയാണ് 2004ല്‍ കോണ്‍ഗ്രസിനെ സംസ്ഥാനത്ത് അധികാരത്തിലേറ്റിയത്.
