തീരുമാനം മാറ്റി; കമൽ അഭിനയം തുടരും

  • മൂ​ന്നു​ ചി​ത്ര​ങ്ങ​ൾ ​കൂ​ടി പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ടെ​ന്നും അ​തി​നു​​ശേ​ഷ​മേ തീ​രു​മാ​ന​മെ​ട​​ു​ക്കൂ​വെ​ന്നും കമൽ

10:03 AM
14/02/2018
Kamal Hasan

ചെ​ന്നൈ‍: രാ​ഷ്​​ട്രീ​യ​പ്ര​വ​ർ​ത്ത​ന​ത്തി​​ന്​ അ​ഭി​ന​യം നി​ർ​ത്തു​ന്നു​വെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച ന​ട​ൻ ക​മ​ൽ ഹാ​സ​ൻ തീ​രു​മാ​നം മാ​റ്റി. മൂ​ന്നു​ചി​ത്ര​ങ്ങ​ൾ​കൂ​ടി പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ടെ​ന്നും അ​തി​നു​​ശേ​ഷ​മേ തീ​രു​മാ​ന​മെ​ട​​ു​ക്കൂ​വെ​ന്നും അ​ദ്ദേ​ഹം ചെ​ന്നൈ​യി​ൽ പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ലെ​ ഹാ​ർ​വാ​ഡ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വ​കാ​ര്യ​ചാ​ന​ലി​ന് ന​ല്‍കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ അ​ഭി​ന​യം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി പ​റ​ഞ്ഞ​ത്. ‘വി​ശ്വ​രൂ​പം’,  ‘ഇ​ന്ത്യ​ൻ’ എ​ന്നീ സി​നി​മ​ക​ളു​ടെ ര​ണ്ടാം​ഭാ​ഗ​ത്തി​​െൻറ അ​ണി​യ​റ​പ്ര​വ​ർ​ത്ത​നം ന​ട​ക്ക​വെ​യാ​ണ്​ ക​മ​ൽ വെ​ള്ളി​ത്തി​ര​യോ​ട്​ വി​ട​പ​റ​യു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്​​. ചെ​ന്നൈ​യി​ൽ തി​രി​ച്ചെ​ത്തി​യ​ശേ​ഷ​മാ​ണ്​ തീ​രു​മാ​നം മാ​റ്റി​യ​താ​യി അ​റി​യി​ച്ച​ത്.

രാ​ഷ്​​ട്രീ​യ​രം​ഗ​ത്ത് മേ​ല്‍വി​ലാ​സ​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും പൊ​തു​പ്ര​വ​ര്‍ത്ത​ന​രം​ഗ​ത്ത് തു​ട​രു​മെ​ന്ന്​ ക​മ​ൽ ഹാ​ർ​വാ​ഡി​ൽ പ​റ​ഞ്ഞു. 37​ വ​ര്‍ഷ​ത്തെ സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​നം കൊ​ണ്ട്​ പ​ത്തു​ല​ക്ഷ​ത്തോ​ളം അ​നു​യാ​യി​ക​ളെ സ​മ്പാ​ദി​ക്കാ​ൻ ക​ഴി​ഞ്ഞു. ന​ട​ന്‍ എ​ന്ന നി​ല​യി​ല്‍മാ​ത്രം അ​റി​യ​പ്പെ​ടാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് രാ​ഷ്​​​ട്രീ​യ​ത്തി​ൽ വ​രു​ന്ന​ത്​. 

ജ​ന​ങ്ങ​ളെ സേ​വി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും ത​​െൻറ മ​ര​ണം. ത​​െൻറ രാ​ഷ്​​ട്രീ​യ​ത്തി​​െൻറ നി​റം ക​റു​പ്പാ​ണ്; കാ​വി​യ​ല്ല. ദ്രാ​വി​ഡ സം​സ്‌​കാ​ര​ത്തെ സം​ര​ക്ഷി​ക്കു​ന്ന​താ​യി​രി​ക്കും ത​​െൻറ രാ​ഷ്​​്ട്രീ​യം. മു​ഖ്യ​മ​ന്ത്രി​യാ​വു​ക​യ​ല്ല ല​ക്ഷ്യം. 
വ​ള​രു​ന്ന ഹി​ന്ദു വ​ര്‍ഗീ​യ​ത രാ​ജ്യ​ത്തി​ന് വെ​ല്ലു​വി​ളി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. െത​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച് തോ​റ്റാ​ൽ തീ​രു​മാ​നം മാ​റ്റു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് തോ​ൽ​വി​യു​ണ്ടാ​വി​ല്ലെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. 

ര​ജ​നി​കാ​ന്തി​​െൻറ രാ​ഷ്​​ട്രീ​യ​നി​റം കാ​വി​യാ​ണെ​ങ്കി​ൽ അ​ദ്ദേ​ഹ​വു​മാ​യു​ള്ള സ​ഖ്യ​സാ​ധ്യ​ത​യും ക​മ​ൽ ത​ള്ളി​ക്ക​ള​ഞ്ഞു. മ​ധു​ര​യി​ൽ ഇൗ ​മാ​സം 21ന്​ ​രാ​ഷ​​്ട്രീ​യ​പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച്​ സം​സ്​​ഥാ​ന​പ​ര്യ​ട​ന​ത്തി​ന്​ തു​ട​ക്കം​കു​റി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു ക​മ​ൽ. അ​തി​നി​ടെ, ര​ജ​നി​കാ​ന്തി​​െൻറ ഫാ​ൻ​സ്​ അ​സോ​സി​യേ​ഷ​നാ​യ മ​ക്ക​ൾ മ​ൺ​ട്ര​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ സം​സ്​​ഥാ​ന​മെ​ങ്ങും അ​ണി​ക​ളെ സം​ഘ​ടി​പ്പി​ച്ചു​വ​രു​ക​യാ​ണ്​.

COMMENTS