പടത്തി​െൻറ പേരു പറഞ്ഞി​ല്ലല്ലോ... ‘ഖൽബ്​ന്നാണ്​ ഖൽബ്​’ -ആലപ്പുഴക്കാരെ വിളിച്ച്​ ഷെയ്​ൻ നിഗം

11:56 AM
09/03/2020

‘‘നിന്നെ കണ്ടന്ന്​, എ​​െൻറ ഉമ്മ പറഞ്ഞന്ന്​, നിലാവുപോലെന്ന്​, നീ നല്ല പെണ്ണെന്ന്​’’ കടൽത്തീരത്ത്​ ഗിത്താറും വായിച്ചിരിക്കുന്ന​ ഷെയ്​ൻ നിഗം പാടിത്തീര​ു​േമ്പാൾ പുതിയ പടത്തിലെ പാട്ട്​ റിലീസായെന്ന്​ കരുതണ്ട. സിനിമയിൽ അഭിനയിക്കാൻ നായികയെയും കൂട്ടുകാരെയും ക്ഷണിക്കാനെത്തിയതാണ് ഷെയ്​ൻ നിഗം​. 

സിനിമ പ്രാന്തൻ പ്രൊഡക്ഷൻസ്​ നിർമിക്കുന്ന ഷെയ്​ൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തിലേക്ക്​ അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള വിഡിയോ രണ്ടു ദിവസത്തിനുള്ളിൽ യു ട്യൂബിൽ ഹിറ്റായി​. സിനിമയുടെ പേരും വിഡിയോയിൽ ഷെയ്​ൻ വെളിപ്പെടുത്തുന്നുണ്ട്​. ‘ഖൽബ്​’ എന്ന്​ പേരിട്ടിരിക്കുന്ന ചിത്രത്തിലേക്ക്​ നായിക, കൂട്ടുകാർ, അമ്മ, പ്രതിനായകർ തുടങ്ങിയ വേഷങ്ങളിലേക്കാണ്​ അഭിനേതാക്കളെ ക്ഷണിക്കുന്നത്​. 

ആലപ്പുഴയുടെ പശ്ചാത്തലത്തിൽ നിർമിക്കുന്ന ചിത്രത്തിൽ ആലപ്പുഴ സ്വദേശികൾക്കാണ്​ മുൻഗണന. കാസ്​റ്റിങ്​ കോൾ വിഡിയോയുടെ തുടക്കവും അവസാനവും അവതരിപ്പിക്കുന്ന പാട്ടുകളും ചിത്രത്തിൽ മനോഹരമായ പാട്ടുകളുണ്ടാകുമെന്ന സൂചനയും നൽകുന്നുണ്ട്​. 

ഇടി, മോഹൻലാൽ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്​ത നടൻ സാജിത്​ യഹ്യ സംവിധാനം ചെയ്യുന്ന ചിത്രമാണ്​ ഖൽബ്​. ചി​ത്രത്തി​​െൻറ ഫസ്റ്റ്​ ലുക്ക്​ പോസ്​റ്റർ നേ​രത്തേ പുറത്തുവിട്ടിരുന്നു. നിന്നിൽ തുടങ്ങി നിന്നിൽ ഒടുങ്ങാൻ ഒരുങ്ങുന്ന എ​​െൻറ ഖൽബി​​െൻറ മിടിപ്പുകൾ എന്ന ടാഗ്​ലൈനോടു കൂടിയാണ്​ പോസ്​റ്റർ പുറത്തുവിട്ടത്​. സുഹൈൽ കോയയും സാജിത്​ യഹ്യയും ചേർന്നാണ്​ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്​. ​ 

Loading...
COMMENTS