Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅമ്മക്ക്​ വീണ്ടും​...

അമ്മക്ക്​ വീണ്ടും​ വനിത കൂട്ടായ്​മയുടെ കത്ത്​

text_fields
bookmark_border
AMMA-Vs-WCC
cancel

കൊച്ചി: താരസംഘടനയായ അമ്മക്ക്​​ വീണ്ടും കത്തുനൽകി വനിത കൂട്ടായ്​മയായ വുമൻ ഇൻ സിനിമ കളക്​ടീവ്​. ദിലീപിനെ തിരിച്ചെടുത്തതിൽ ഉൾപ്പടെയുള്ള കാര്യങ്ങൾ ഉടൻ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ടാണ് വനിത കൂട്ടായ്മ വീണ്ടും കത്ത് നൽകിയത്. പാർവതി, പദ്​​മപ്രിയ, രേവതി എന്നിവരാണ്​ കത്ത്​ നൽകിയത്​.

ദിലീപിനെ തിരിച്ചെടുക്കാൻ ‘അമ്മ’ ജനറൽ ബോഡി യോഗം തീരുമാനിച്ചതിനെത്തുടർന്ന്​ വിഷയം ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്​ ഇൗ നടിമാർ സംഘടന നേതൃത്വത്തിന്​ കത്ത്​ നൽകിയിരുന്നു. തുടർന്ന്​, ആഗസ്​റ്റ്​ ഏഴിന്​ ചർച്ച നടന്നു. സിനിമയിലെ വനിത കൂട്ടയ്​മയായ ഡബ്ല്യു.സി.സിയിലെ അംഗങ്ങളായ ഭാവന, ഗീതു മോഹൻദാസ്​, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ എന്നിവർ ‘അമ്മ’യിൽനിന്ന്​ രാജിവെക്കാനിടയായ സാഹചര്യവും ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനവുമാണ്​ പ്രധാനമായും ചർച്ച ചെയ്​തത്​.

ചർച്ചയിൽ പ​െങ്കടുത്ത പാർവതിയും പദ്​മപ്രിയയും രേവതിയും മറ്റ്​ ചില നിർദേശങ്ങളും മുന്നോട്ടുവെച്ചിരുന്നു. ചർച്ച തൃപ്​തികരമാണെന്നായിരുന്നു യോഗശേഷം നടിമാരുടെ പ്രതികരണം. എന്നാൽ, ഒന്നരമാസം കഴിഞ്ഞിട്ടും തീരുമാനമുണ്ടായില്ല. ഇൗ സാഹചര്യത്തിലാണ്​ ചർച്ചയിൽ തങ്ങൾ ഉന്നയിച്ച വിഷയങ്ങളിൽ ഒരാഴ്​ചക്കകം തീരുമാനം അറിയിക്കണമെന്നാവശ്യപ്പെട്ട്​​ വീണ്ടും കത്ത്​ നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ammamoviesmalayalam newswcc
News Summary - WCC letter amma-Movies
Next Story