Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഡബ്ല്യു.സി.സിയുടെ​...

ഡബ്ല്യു.സി.സിയുടെ​ ഫേസ്​ബുക്ക്​​ പേജിൽ അസഭ്യവർഷം; നടിമാർക്ക് ഭീഷണിയും

text_fields
bookmark_border
wcc fb page-malayalam entertainment news
cancel

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യ വി​മ​ൻ ഇ​ൻ സി​നി​മ ക​ല​ക്ടി​വി​​െൻറ (ഡ​ബ്ല്യു.​സി.​സി) ഫേ​സ്ബു​ക്ക് പേ​ജി​ൽ ഫാ​ൻ​സു​കാ​രു​ടെ അ​ധി​ക്ഷേ​പ​വ​ർ​ഷം. വാ​ർ​ത്ത​സ​മ്മേ​ള​നം ലൈ​വാ​യി പോ​സ്​​റ്റ്​ ചെ​യ്ത​തി​ന് താ​ഴെ​യാ​ണ് മോ​ഹ​ൻ​ലാ​ലി​​​െൻറ​യും ദി​ലീ​പി​​​െൻറ​യും ആ​രാ​ധ​ക​ർ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ‘അ​മ്മ’ പ്ര​സി​ഡ​ൻ​റാ​യ മോ​ഹ​ൻ​ലാ​ൽ ച​ർ​ച്ച​ക്കി​ടെ ത​ങ്ങ​ളു​ടെ പേ​ര്​ പ​രാ​മ​ർ​ശി​ക്കാ​തെ ന​ടി​മാ​ർ എ​ന്നാ​ണ് സം​ബോ​ധ​ന ചെ​യ്​​ത​തെ​ന്ന്​ രേ​വ​തി വാ​ർ​ത്ത​സ​മ്മേ​ള​ത്തി​ൽ തു​റ​ന്ന​ടി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് കൂ​ടു​ത​ലും അ​ധി​ക്ഷേ​പം. ‘ലാ​ലേ​ട്ട​ന് എ​തി​രെ നാ​ക്ക് പൊ​ക്കി​യ എ​ല്ലാ​വ​രും ഒ​രു​ങ്ങി ഇ​രു​ന്നോ... ഇ​നി നീ ​ഒ​ന്നും മ​ല​യാ​ള സി​നി​മ കാ​ണി​ല്ല’ എ​ന്നാ​ണ് ഒ​രാ​ളു​ടെ ഭീ​ഷ​ണി. രേ​വ​തി, പാ​ർ​വ​തി, പ​ദ്മ​പ്രി​യ തു​ട​ങ്ങി​യ​വ​രെ ല​ക്ഷ്യം​വെ​ച്ചാ​ണ് കൂ​ടു​ത​ൽ ക​മ​ൻ​റു​ക​ളും. മൂ​ന്നു​പേ​രും സി​നി​മ ഇ​ല്ലാ​തെ വീ​ട്ടി​ലി​രി​ക്കു​ന്ന​വ​രാ​ണെ​ന്നാ​ണ് മ​റ്റൊ​രാ​ളു​ടെ ക​മ​ൻ​റ്. ഇ​വ​രു​ടെ സി​നി​മ ഇ​റ​ങ്ങി​യാ​ൽ കാ​ണി​ച്ചു​ത​രാ​മെ​ന്ന ഭീ​ഷ​ണി​യും ചി​ല​ർ മു​ഴ​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, ഡ​ബ്ല്യു.​സി.​സി​യെ പി​ന്തു​ണ​ച്ചും നൂ​റു​ക​ണ​ക്കി​ന് പേ​ർ പോ​സ്​​റ്റി​ട്ടി​ട്ടു​ണ്ട്. ഫാ​ൻ​സു​കാ​രു​ടെ ആ​ക്രോ​ശ​ങ്ങ​ളി​ൽ ത​ള​ര​രു​തെ​ന്നും നി​ങ്ങ​ളു​ടെ​കൂ​ടെ ഉ​ണ്ടെ​ന്നും അ​റി​യി​ച്ചു​ള്ള ക​മ​ൻ​റു​ക​ളാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wccmovie newsentertainment newswcc press meetwcc facebook
News Summary - wcc facebook page-movie news
Next Story