Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മധുരരാജ എട്ടുനിലയിൽ പൊട്ടുമെന്ന് കമന്‍റ്; ഇവിടെ തന്നെ കാണുമല്ലോയെന്ന് സംവിധായകൻ

text_fields
bookmark_border
മധുരരാജ എട്ടുനിലയിൽ പൊട്ടുമെന്ന് കമന്‍റ്; ഇവിടെ തന്നെ കാണുമല്ലോയെന്ന് സംവിധായകൻ
cancel

മമ്മൂട്ടി ചിത്രം മധുരരാജ‍ എട്ടു നിലയിൽ പൊട്ടുമെന്ന ഫേസ്ബുക്ക് കമന്‍റിന് മറുപടിയുമായി സംവിധായകൻ വൈശാഖ്. ചേ ട്ടൻ ഇവിടെ തന്നെ കണുമല്ലോ അല്ലേയെന്നായിരുന്നു വൈശാഖിന്‍റെ മറുപടി. ആയിരത്തിലധികം ലൈകാണ് വൈശാഖിന്‍റെ മറുപടിക് ക് ലഭിച്ചിരിക്കുന്നത്.

നിരവധി പേർ മറുപടി 'പൊളിച്ചുവെന്ന്' ചൂണ്ടിക്കാട്ടി റിപ്ലേയും നൽകി. പേരൻപിന്‍റെ വിജ‍യം മധുരരാജയുടെ സെറ്റിൽ ആഘോഷിക്കുന്ന ചിത്രത്തിനാണ് കമന്‍റുവന്നത്.

ഹിറ്റ് ചിത്രം 'പോക്കിരിരാജ'യുടെ രണ്ടാം ഭാഗമാണ് മധുരരാജ. ബോളിവുഡ് താരം സണ്ണി ലിയോണും ചിത്രത്തിൽ ഉണ്ട്. കൂടാതെ തമിഴ് താരം ജയ് മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായും ചിത്രത്തിലെത്തുന്നു. അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ഷാജി കുമാറാണ് ഛായാഗ്രഹണം, സംഗീതം ഗോപി സുന്ദര്‍, ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vyshakh's Epic Reply on Madhuraraja-Movie News
Next Story