Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവസ്​ത്രമില്ലാതെ നൃത്തം...

വസ്​ത്രമില്ലാതെ നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടു; ആരോപണവുമായി തനുശ്രീ ദത്ത

text_fields
bookmark_border
tanusree dutta-entertainment news
cancel

ന്യൂഡൽഹി: നാനേ പടേക്കറിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന്​ പിന്നാലെ കൂടുതൽ കടുത്ത ആരോപണങ്ങളുമായി ബോളിവുഡ്​ നടി തനുശ്രീ ദത്ത. സംവിധായകൻ വിവേക്​ അഗ്​നിഹോത്രിക്കെതിരെയാണ്​ തനുശ്രീയുടെ പുതിയ ആരോപണം. നടൻ ഇർഫാൻ ഖാന്​ മുന്നിൽ വസ്​ത്രമില്ലാതെ നൃത്തം ചെയ്യാൻ സംവിധായകൻ ആവശ്യപ്പെട്ടുവെന്നാണ്​ നടിയുടെ ആ​േരാപണം.

2005ൽ പുറത്തിറങ്ങിയ ചോക്ലേറ്റ്​ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്​ സംഭവമുണ്ടായതെന്ന്​ ദേശീയ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിൽ തനുശ്രീ ദത്ത പറഞ്ഞു. ഇർഫാ​​​​െൻറ ​ക്ലോസപ്​ ഷോട്ട്​ എടുക്കു​േമ്പാൾ അദ്ദേഹത്തി​​​​െൻറ മുഖത്ത്​ ഭാവങ്ങൾ വരുത്തുന്നതിനായി വസ്​ത്രമഴിച്ച്​ നൃത്തം ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടുവെന്ന്​​ തനുശ്രീ പറഞ്ഞു. ആ സീനിൽ താൻ ഇല്ലാതിരിന്നിട്ടും സംവിധായകൻ ആവശ്യമുന്നയിക്കുകയായിരുന്നു. അന്ന്​ ത​​​​െൻറ രക്ഷക്കെത്തിയത്​ ഇർഫാൻ ഖാനും സുനിൽ ഷെട്ടിയുമാണെന്നും തനുശ്രീ വ്യക്​തമാക്കി.

അവർ വസ്​ത്രമഴിച്ചിട്ട്​ വേണ്ട എനിക്ക്​ ഭാവപ്രകടനം നടത്താൻ എന്ന്​ ഇർഫാൻ ഖാൻ പറഞ്ഞു. ഞാൻ വന്ന്​ നിങ്ങൾക്ക്​ ഭാവപ്രകടനങ്ങൾ വരുത്താൻ സഹായിക്കണോ എന്ന്​ സംവിധായകനോട്​ സുനിൽ ഷെട്ടി ചോദിച്ചതായും തനുശ്രീ ദത്ത വെളിപ്പെടുത്തി.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesIrrfan Khanmalayalam newsmalayalam news onlineTanushree DuttaSuniel Shetty
News Summary - Vivek Agnihotri told me,'Kapde utar ke naach'-Movies
Next Story