Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീനിവാസൻ ആശുപത്രിയിൽ ആണെന്ന വാർത്ത: കുപ്രചരണം നടത്തരുതെന്ന് വിനീത്

text_fields
bookmark_border
Vineeth-sreenivasan
cancel

കണ്ണൂർ: നടനും സംവിധായകനുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെ മകൻ വിനീത് ശ്രീനിവാസന്‍. ”ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷന്‍ കാരണം അച്ഛനെ ഹോസ്പിറ്റലില്‍ കൊണ്ടുവന്നിരുന്നു. ഇന്നൊരു ദിവസം ഇവിടെ തുടര്‍ന്ന്, നാളെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നു അപേക്ഷിക്കുന്നു.” എന്നാണ് വിനീത് ഫേസ്ബുക്കില്‍ എഴുതിയത്. 

കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലെ ഐസിയുവില്‍ നിരീക്ഷണത്തിലാണ് ശ്രീനിവാസൻ. ഇന്നലെ രാത്രിയിലാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശങ്ക വേണ്ടെന്നും മറ്റ് പ്രശ്‌നങ്ങളില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vineeth Sreenivasan-Movies news
Next Story