തെന്നലേ... തെന്നലേ; ‘മനോഹര’ ട്രെയിലർ 

20:10 PM
08/09/2019
Manoharam Trailer

‘ഓർമ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിനു ശേഷം വിനീത് ശ്രീനിവാസനെ  നായകനാക്കി അൻവർ സാദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മനോഹരത്തിന്‍റെ ട്രെയിലർ പുറത്ത്. ബേസിൽ ജോസഫ്, ദീപക് പറമ്പോൾ, അഹമ്മദ് സിദ്ധിഖ്, ജൂഡ് ആന്റണി ജോസഫ്, ഇന്ദ്രൻസ്, ഹരീഷ് പേരടി, വി കെ പ്രകാശ്, നിസ്താര്‍ സേട്ട്, അപർണ്ണ ദാസ്, നന്ദിനി നായർ, കലാരഞ്ജിനി, 
ശ്രീക്ഷ്മി, വീണാ നായർ തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ.
    

ചക്കാലക്കൽ ഫിലിംസിന്റെ ബാനറിൽ ജോസ് ചക്കാലക്കൽ, സുനിൽ എ.കെ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ  ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവ്വഹിക്കുന്നു. ജോ പോളിന്‍റെ വരികൾക്ക് സഞ്ജീവ് തോമസ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,കല-നിമേഷ് എം താനൂർ,മേക്കപ്പ്-റോണക്സ് സേവ്യർ,വസ്ത്രാലങ്കാരം-അരുൺ മനോഹർ, സ്റ്റിൽസ്-ജാൻ ജോസഫ് ജോർജ്ജ്, എഡിറ്റർ-നിതിൻ രാജ് അരോൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രഞ്ജിത്ത് ഇളമാട്, അസോസിയേറ്റ്  ഡയറക്ടര്‍-ഷാഫി മേപ്പടി, നിഖില്‍ തോമസ്സ്, അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് രാജൻ, ദിൽഷാദ്, റിയാസ് നിജാം, സൗണ്ട്-സിങ്ക് സിനിമാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കെെമൾ, വിതരണം-സെഞ്ച്വറി ഫിലിംസ്, വാർത്ത പ്രചരണം-എ  എസ് ദിനേശ്.


 

Loading...
COMMENTS