Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവിനയനെ വിലക്കിയ...

വിനയനെ വിലക്കിയ സംഭവത്തില്‍  അമ്മക്കും ഫെഫ്​കക്കും പിഴ  

text_fields
bookmark_border
വിനയനെ വിലക്കിയ സംഭവത്തില്‍  അമ്മക്കും ഫെഫ്​കക്കും പിഴ  
cancel

ന്യൂഡല്‍ഹി: സംവിധായകന്‍ വിനയനെ വിലക്കിയ സംഭവത്തില്‍ അമ്മക്കും ഫെഫ്കക്കും പിഴ. അപ്രഖ്യാപിത വിലക്ക് നേരിട്ടതുമായി ബന്ധപ്പെട്ട് വിനയൻ നൽകിയ പരാതിയിൻമേൽ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് പിഴ ചുമത്തിയത്.

അമ്മ നാല് ലക്ഷവും ഫെഫ്ക്ക 81000 രൂപയും പിഴയൊടുക്കുന്നതിന് പുറമെ നടന്‍ ഇന്നസെൻറ്, ഇടവേള ബാബു, ബി ഉണ്ണികൃഷ്ണന്‍, സിബിമലയില്‍ കെ മോഹനന്‍ എന്നിവരും പിഴയൊടുക്കണം.

ഇന്നസെന്റ് 51000 രൂപയും സിബി മലയില്‍ 61000 രൂപയും പിഴയൊടുക്കണം. രാജ്യത്തെ അസോസിയഷനുകളുടെയും വിവിധ സംഘടനകളുടെയും പ്രവര്‍ത്തന രീതി പരിശോധിക്കാന്‍ രൂപവൽകരിച്ച സംവിധാനമാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vinayan
News Summary - Vinayan Tg
Next Story