Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവാര്‍ഡ് ജനാഭിലാഷത്തിനുള്ള മറുപടി –വിനായകന്‍

text_fields
bookmark_border
അവാര്‍ഡ് ജനാഭിലാഷത്തിനുള്ള മറുപടി –വിനായകന്‍
cancel

കൊച്ചി: ‘കമ്മട്ടിപ്പാട’ത്തിലെ അഭിനയത്തിന് ലഭിച്ച മികച്ച നടനുള്ള അവാര്‍ഡ് ജനങ്ങളുടെ ആഗ്രഹത്തിനുള്ള മനോഹരമായ ഉത്തരമാണെന്ന് നടന്‍ വിനായകന്‍. ‘‘മികച്ച നടനായി തന്നെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ ജനങ്ങള്‍ പോരാടുകയായിരുന്നു. എല്ലാറ്റിനുമുള്ള മറുപടി ഫേസ്ബുക്കിലൂടെ നല്‍കും’’- വിനായകന്‍ പറഞ്ഞു. സൂപ്പര്‍ താരങ്ങളുമായി മത്സരിച്ചാണ് വിജയം നേടിയത്. അത് തന്‍െറ അകത്തുള്ള വിപ്ളവമാണ്. അറിഞ്ഞഭിനയിച്ചത് ഫലം കണ്ടു. മരണംവരെ അഭിനയിക്കും.

അവാര്‍ഡ് ആഗ്രഹിച്ചിരുന്നു, പക്ഷേ കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. ലഭിച്ചതില്‍ സന്തോഷം. എല്ലാവരോടും നന്ദി; ‘കമ്മട്ടിപ്പാട’ത്തിന്‍െറ നിര്‍മാതാവ് പ്രേം, സഹനിര്‍മാതാവും സംവിധായകനുമായ രാജീവ് രവി എന്നിവര്‍ക്ക് പ്രത്യേകിച്ചും. യഥാര്‍ഥ കമ്മട്ടിപ്പാടത്തെ വീട്ടില്‍ അവാര്‍ഡ് ലഭിച്ചതില്‍ അഭിമാനിക്കുന്നു. ഇങ്ങനെയൊരു നിലയില്‍ താന്‍ എത്തണമെന്ന് ഒരുപാടുപേര്‍ ആഗ്രഹിച്ചു. അവസരങ്ങളൊന്നും ആരും വിട്ടുകളയരുത്. ശ്രമിച്ചാല്‍ ഒരിടത്ത് എത്തും. അതാണ് തനിക്ക് ലഭിച്ച പാഠമെന്ന് വിനായകന്‍ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vinayakan
Next Story