വിനായകൻ പ്രകടനം വീണ്ടും; പ്രണയമീനുകളുടെ കടൽ -ട്രെയിലർ 

19:04 PM
04/09/2019

ആമിക്ക് ശേഷം കമൽ സംവിധാനം ചെയ്യുന്ന 'പ്രണയമീനുകളുടെ കടൽ' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. വിനായകനും ദിലീഷ്​ പോത്തനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ തെലുങ്ക് താരം റിധി കുമാർ, നവാഗതനായ ഗബ്രി ജോസ് എന്നിവരും അഭിനയിക്കുന്നു. ലക്ഷദ്വീപ് കേന്ദ്രീകരിച്ചുള്ള പ്രണയമാണ് പ്രമേയം. ഉത്തരേന്ത്യൻ അഭിനേത്രി പത്മാവതി റാവു, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സുധീഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ജോൺ പോളും കമലും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ഡാനി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോണി വട്ടക്കുഴിയാണ് നിർമാണം. ചിത്രത്തി​​​​െൻറ സംഗീത സംവിധാനം നിർവഹിക്കുന്നത്​ ഷാൻ റഹ്മാനാണ്. വിഷ്ണു പണിക്കരാണ്​ ഛായാഗ്രഹണം. വസ്ത്രാലങ്കാരം ധന്യയും നിർവഹിക്കും. 

Loading...
COMMENTS