വിജയ് സൂപ്പറിനെയും പൗർണമിയെയും കാണാം; കലക്കൻ ട്രെയിലറെത്തി VIDEO
text_fieldsആസിഫ് അലി - ജിസ് ജോയ് കൂട്ടുെകട്ടിലെ മൂന്നാം ചിത്രം വിജയ് സൂപ്പറും പൗർണമിയും ട്രെയിലർ പുറത്തുവിട്ടു. ആസ ിഫ് അലിയും െഎശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നതും ജിസ് ജോയ് ആണ്. ന്യൂ സൂര്യ ഫിലിംസിെൻറ ബാനറിൽ എ.കെ സുനിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ആസിഫും ജിസും ഒരുമിച്ച മുൻ ചിത്രങ്ങളായ ബൈസിക്കിൾ തീവ്സും സൺഡേ ഹോളിഡേയും സൂപ്പർ ഹിറ്റുകളായിരുന്നു. ഇരുവരും ഒരുമിച്ചുള്ള അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. സിദ്ദിഖ്, ദേവൻ, കെ.പി.എ.സി ലളിത, ബാലു വർഗീസ് എന്നിവരും പ്രധാന വേഷത്തിലുണ്ട്.
രെണഡിവയാണ് ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്. പ്രിൻസ് ജോർജ് സംഗീതവും രതീഷ് രാജ് ചിത്ര സംയോജനവും നിർവഹിച്ചിരിക്കുന്നു. ഫോർ മ്യൂസിക്സിെൻറതാണ് പശ്ചാത്തല സംഗീതം. ഗാനങ്ങൾ എഴുതിയിരിക്കുന്നതും സംവിധായകനായ ജിസ് ജോയ് തന്നെ ആണ്.
