Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കമല്‍ സിനിമയില്‍ നിന്ന് വിദ്യാബാലന്‍ പിന്‍വാങ്ങി

text_fields
bookmark_border
കമല്‍ സിനിമയില്‍ നിന്ന് വിദ്യാബാലന്‍ പിന്‍വാങ്ങി
cancel

സാഹിത്യകാരി കമല സുറയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'ആമി' എന്ന സിനിമയില്‍ നിന്ന് ബോളിവുഡ് നടി വിദ്യാബാലന്‍ പിന്‍വാങ്ങി. സംവിധായകൻ കമല്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ചിത്രീകരണം ആരംഭിക്കാന്‍ അഞ്ചു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് വിദ്യബാലന്‍ തന്നെ വിളിച്ച് പിന്‍മാറുന്ന കാര്യം അറിയിച്ചതെന്ന് കമല്‍ പറഞ്ഞു.

കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ തനിക്ക് കഴിയുന്നില്ലെന്നും ഹാഫ് മൈന്‍ഡഡാണെന്നുമാണ് നടി തന്നെ അറിയിച്ചതെന്ന് കമല്‍ വ്യക്തമാക്കി. ദേശീയഗാന വിവാദത്തെ തുടര്‍ന്ന് സംഘപരിവാര്‍ കമലിനെതിരെ രംഗത്തെത്തിയതോടെ സിനിമയില്‍ നിന്നും വിദ്യബാലന്‍ പിന്‍വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരത്തോട് അടുത്ത വൃത്തങ്ങള്‍ ഈ വാർത്ത നിഷേധിക്കുകയും ചെയ്തിരുന്നു. കമലിന് അറുപത് ദിവസത്തെ ഡേറ്റാണ് സിനിമയുടെ ചിത്രീകരണത്തിനായി വിദ്യ ബാലന്‍ നല്‍കിയിരുന്നത്.

കമലാ സുറയ്യയുടെ സംഭവബഹുലമായ വ്യക്തിത്വവും സാഹിത്യ ജീവിതവുമാണ് ആമിയുടെ പ്രമേയം. അവരുടെ ജീവിതത്തിലും എഴുത്തിലും സംഭവിച്ചിട്ടുള്ള യാഥാര്‍ഥ്യങ്ങളും സാങ്കല്‍പികതയും കൂട്ടിച്ചേര്‍ത്തതാണ് സിനിമയുടെ തിരക്കഥ. വിദ്യക്കൊപ്പം പൃഥ്വിരാജും സിനിമയില്‍ പ്രധാനവേഷം ചെയ്യാമെന്ന് ഏറ്റിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vidya Balan Walks Out Of Writer Kamala Surayya's Bilingual Biopic Directed By Kamal
Next Story