മുസ്ലിംകൾ നേരിടുന്ന വിവേചനമാണ് ‘മുൾകി’ൽ അഭിനയിക്കാൻ പ്രചോദനം -തപ്സി
text_fieldsമുംബൈ: മുസ്ലിംകൾ അനുഭവിക്കുന്ന വിവേചനമാണ് പുതിയ ചിത്രമായ ‘മുൾകി’ൽ അഭിനയിക്കുന്നതിന് പ്രചോദനമായതെന്ന് നടി തപ്സി പന്നു. മുസ്ലിംകൾ മാത്രം രാജ്യത്ത് ഇത്തരത്തിൽ ലക്ഷ്യംവെക്കപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് തപ്സി പറഞ്ഞു.
പുതിയ ചിത്രമായ മുൾകിെൻറ ട്രെയിലർ പുറത്തിറക്കിയാണ് തപ്സി രാജ്യത്തെ പുതിയ സാഹചര്യങ്ങളിൽ ആശങ്ക പങ്കുവെച്ചത്. തെൻറ മാനേജറും ഡ്രൈവറുമെല്ലാം മുസ്ലിം സമുദായത്തിൽ നിന്നുള്ളവരാണ്. മുസ്ലിംകളെ മാത്രം ലക്ഷ്യവെച്ചുള്ള പ്രചാരണങ്ങൾ തനിക്ക് ആശങ്കയുണ്ടെന്നും തപ്സി പന്നു വ്യക്തമാക്കി.
സമൂഹത്തിലെ അനീതിക്കെതിരെ പോരാടുന്ന മുസ്ലിം കുടുംബത്തിെൻറ നിയമപോരാട്ടത്തിെൻറ കഥ പറയുന്ന ചിത്രമാണ് മുൾക്. തപ്സിയെ കൂടാതെ റിഷി കപൂർ, നീന ഗുപ്ത, മനോജ് പാഹ്വ, കുമുഡ് മിശ്ര, അശുതോഷ് റാണ തുടങ്ങിയവരെല്ലാം ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
