Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightബ്രാഹ്മണൻ ബീഫ്​...

ബ്രാഹ്മണൻ ബീഫ്​ ആവശ്യപ്പെടുന്ന രംഗം; വിവാദം തീരാതെ ദുൽഖർ ചിത്രം

text_fields
bookmark_border
ബ്രാഹ്മണൻ ബീഫ്​ ആവശ്യപ്പെടുന്ന രംഗം; വിവാദം തീരാതെ ദുൽഖർ ചിത്രം
cancel

കോഴിക്കോട്​: കോവിഡ്​ മഹാമാരിക്കിടെ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ്​ ദുൽഖറിനെ. താരത്തി​​െൻറ നിർമാണ സംരംഭ മായ സൂപ്പർഹിറ്റ്​ ചിത്രം ‘വരനെ ആവശ്യമുണ്ട്​’ വീണ്ടും വിവാദത്തിലകപ്പെട്ടിരിക്കുകയാണ്​. ഇന്നലെ വേലുപ്പിള്ളൈ പ്രഭാകരനുമായി ബന്ധപ്പെട്ടുള്ള വിവാദമായിരുന്നെങ്കിൽ ഇന്ന്​ ബ്രാഹ്മണ സമൂഹത്തെ അപമാനിച്ചതി​​െൻറ പേരിലാണ്.

സിനിമയിൽ സുരേഷ്​ ഗോപിയുടെ പട്ടിക്ക്​ പ്രഭാകരൻ എന്നായിരുന്നു പേര്​. 'പട്ടണപ്രവേശം' എന്ന ചിത്രത്തിൽ കരമന ജനാർദ്ദൻ അഭിനയിച്ച കഥാപാത്രത്തി​​െൻറ പേരാണ്​ സംവിധായകൻ ഉദ്ദേശിച്ചതെങ്കിലും അത്​ തമിഴ്​ പുലി നേതാവിനെ കളിയാക്കാനും തമിഴരെ അപമാനിക്കാനാണെന്നും കാട്ടി നിരവധിയാളുകളാണ്​ അധിക്ഷേപവുമായി രംഗത്തെത്തിയത്​.

പുതിയ വിവാദം ഒരു രംഗത്തെ ചൂണ്ടിക്കാട്ടിയാണ്​. ദുൽഖറി​​െൻറ കഥാപാത്രത്തോട്​ ഒരു തമിഴ്​ ബ്രാഹ്മണൻ ഭാര്യ കാണാതെ രഹസ്യമായി ബീഫ്​ നൽകണമെന്ന്​ ആവശ്യപ്പെടുന്ന രംഗമുണ്ട്​. ആ രംഗം ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തുന്നതാണെന്നാണ്​ ആരോപണം. "ഹിന്ദുക്കളുടെ പാരമ്പര്യം ബഹുമാനം അർഹിക്കുന്നില്ലേ..? സെൻസർ ബോർഡ്​ എങ്ങനെയാണ്​ ഇത്തരം ഡയലോഗുകൾ​ അംഗീകരിച്ചത്​? " തുടങ്ങിയ ചോദ്യങ്ങളാണ് വിമർശകർ ഉന്നയിക്കുന്നത്.

കേന്ദ്ര മന്ത്രി പ്രകാശ്​ ജാവ്​ദേക്കറിനോട്​ അണിയറപ്രവർത്തകർക്കെതിരെ നടപടിയെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്​. ഇത്തരത്തിൽ നിരവധി പേരാണ്​ ദുൽഖറിനും ചിത്രത്തിനുമെതിരെ രംഗത്തെത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer SalmaandulquerVarane Avashyamundu
News Summary - varane avashyamund new controversy-movie news
Next Story