ഡീക്യുവി​െൻറ കന്നി നിർമാണ സംരംഭം മെഗാ ഹിറ്റിലേക്ക്​; വര​െൻറ കളക്ഷൻ റിപ്പോർട്ട്​ പുറത്ത്​

20:01 PM
24/02/2020
varane-avashyamund-poster

ദുൽഖർ സൽമാ​​​െൻറ കന്നി നിർമാണ സംരംഭമായ ‘വരനെ ആവശ്യമുണ്ട്​’ കളക്ഷൻ റിപ്പോർട്ട്​ പുറത്തുവിട്ടു. സിനിമ തിയറ്ററിലെത്തി രണ്ടാഴ്​ച പിന്നിട്ടപ്പോൾ 25 കോടി രൂപയാണ്​ നേടിയത്​. ദുൽഖറി​​​െൻറ പ്രൊഡക്ഷൻ കമ്പനിയായ വേഫെയറർ ഫിലിംസി​​​െൻറ ഒൗദ്യോഗിക ഫേസ്​ബുക്ക്​ പേജിലാണ്​ കലക്ഷൻ വിവരമുള്ളത്​. 

ഈ മാസം ഏഴിന്​ തിയറ്ററിലെത്തിയ ചിത്രം ആദ്യ ദിനം തന്നെ ഒരു കോടിയിലധികം നേടിയിരുന്നു. സുരേഷ്​ ഗോപി - ശോഭന കൂട്ടുകെട്ടി​​​െൻറ വർഷങ്ങൾക്ക്​ ശേഷമുള്ള തിരിച്ചുവരവിന്​ കളമൊരുക്കിയ ചിത്രത്തിൽ ദുൽഖറും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളായുണ്ട്​. പ്രശസ്​ത സംവിധായകൻ സത്യൻ അന്തിക്കാടി​​​െൻറ മകൻ അനൂപ്​ സത്യനാണ്​ ചിത്രം സംവിധാനം ചെയ്​തിരിക്കുന്നത്​. 

പൃഫ്വിരാജ്​ - ബിജുമേനോൻ കൂട്ടുകെട്ടിലെത്തിയ അയ്യപ്പനും കോശിയും മറുവശത്ത്​ നല്ല അഭിപ്രായം നേടി മുന്നേറു​േമ്പാൾ കുടുംബ പ്രേക്ഷകരുടെ പിന്തുണയുമായി അനൂപ്​ സത്യ​​​െൻറ വരനെ ആവശ്യമുണ്ട്​ തകർത്തോടുകയാണ്​. രണ്ട്​ സിനിമകളും കേരളത്തിലും കേരളത്തിന്​ പുറത്തും മികച്ച കലക്ഷനാണ്​ നേടുന്നത്​. ജി.സി.സിയിലും അമേരിക്കയടക്കമുള്ള മറ്റ്​ വിദേശ രാജ്യങ്ങളിലും വരനെ ആവശ്യമുണ്ട്​ ബോക്​സോഫീസിൽ മറ്റ്​ സിനിമകളെ തകർത്ത്​പ്രദർശനം തുടരുന്നുണ്ട്​. 

Loading...
COMMENTS