കല്യാണം കഴിക്കാനായി ഹോട്ടലിൽ; ‘വരനെ ആവശ്യമുണ്ട്’ ടീസർ

11:37 AM
26/01/2020

സത്യൻ അന്തിക്കാടിന്‍റെ മകൻ അനൂപ് സത്യൻ അന്തിക്കാട് ദുൽഖര്‍ സൽമാനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന  ‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിന്‍റെ ടീസർ പുറത്ത്.  ​​​ദുൽഖര്‍ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം സ്റ്റാര്‍ ഫിലിംസും വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് നിർമാണം.

 

ദുല്‍ഖറിന്‍റെ നായികയായി അഭിനയിക്കുന്നത് കല്യാണി പ്രിയദര്‍ശനാണ്. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ദുൽഖറിനും കല്യാണിക്കുമൊപ്പം സുരേഷ് ഗോപിയും ശോഭനയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആന്‍റണി, വാഫാ ഖദീജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Loading...
COMMENTS