വിലക്കിയവർക്ക് മറുപടിയുമായി ഷെയിനിന്‍റെ വലിയ പെരുന്നാൾ ട്രെയിലർ

10:50 AM
14/12/2019

ഷെയിൻ നിഗവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് ക്രിയാത്മക മറുപടിയുമായി വലിയ പെരുന്നാൾ അണിയറ പ്രവർത്തകർ. ഷെയ്നിന് വിലക്ക് ഏർപ്പെടുത്തിയതും ലഹരി ആരോപണങ്ങൾക്കുമുള്ള മറുപടിയെന്ന തരത്തിലുള്ള ട്രെയിലർ പുറത്തിക്കിയാണ് വലിയ പെരുന്നാൾ ടീം അമ്പരപ്പിച്ചത്. 

വിനായകനാണ് ട്രെയിലറിന് ശബ്ദം നൽകിയിരിക്കുന്നത്. നവാഗതനായ ഡിമല്‍ ഡെന്നിസാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. വിനായകന്‍, അതുൽ കുർക്കർണി, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീത സംവിധായകൻ റെക്സ് വിജയൻ ആണ് ചിത്രത്തിന് വേണ്ടി ഗാനങ്ങളൊരുക്കിയിരിക്കുന്നത്.

Loading...
COMMENTS