മലയാളി സംവിധായകർ ഒരുക്കുന്ന മറാത്തി ചിത്രം ‘മുംബൈച്ച വടാ പാവ്’

12:53 PM
19/02/2020

രണ്ട് മലയാളി സംവിധായകർ സംയുക്തമായി ഒരുക്കുന്ന മറാത്തി ചിത്രത്തിൽ പ്രശസ്ത ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാവുന്നു. ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കും. ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്നത് പ്രവാസി മലയാളിയും പ്രമുഖ ചലച്ചിത്ര നിർമ്മാതാവുമായ പി. കെ. അശോകനും പ്രശസ്ത പരസ്യ ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മെഹറലി പോയിലുങ്ങൽ ഇസ്മയിലുംമാണ്. 

ശ്രീശാന്തിന് പുറമെ മറാത്തി സിനിമയിലെ പ്രമുഖ താരങ്ങളും ഈ സിനിമയിൽ അണിനിരക്കുന്നു. കൂടാതെ വൻ  താരനിരതന്നെ ചിത്രത്തിലുണ്ട്. ഇന്ത്യൻ സിനിമയിലെ പ്രമുഖ സാങ്കേതിക വിദഗ്ദ്ധരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 

സമീപകാല മറാത്തി ചിത്രങ്ങളിൽനിന്നും പ്രമേയംകൊണ്ട് തികച്ചും വ്യത്യസ്തമാണ് “മുംബൈച്ച വടാ പാവ്” എന്ന് സംവിധായകരായ പി. കെ. അശോകനും മെഹറലി പോയിലുങ്ങൽ ഇസ്മയിലും പറഞ്ഞു. പൂനെ, നാസിക് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ. ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കും. 
 

Loading...
COMMENTS