ഉദ്വേഗജനകമായ വാരിക്കുഴിയിലെ കൊലപാതകം; ട്രൈലർ VIDEO

19:47 PM
01/02/2019
Vaarikkuzhiyile-Kolapaathakam-Official-Trailer-HD

യുവതാരം അമിത്‌ ചക്കാലക്കൽ നായകനാകുന്ന വാരിക്കുഴിയിലെ കൊലപാതകത്തി​​െൻറ ട്രൈലർ പുറത്തുവിട്ടു. ലാൽ ബഹദൂർ ശാസ്ത്രിക്കു ശേഷം രജീഷ്‌ മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീഷ്​ പോത്തൻ, ലാൽ, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്​. ഒരു പള്ളീലച്ച​​െൻറ വേഷത്തിലാണ്​ അമിത്​ ചിത്രത്തിലെത്തുന്നത്​.

ഒരു തുരുത്തിലെ കൊലപാതകവും അതിനെ തുടർന്നുള്ള പ്രശ്നങ്ങളുമാണ്​ ഹാസ്യത്തി​​െൻറ അകമ്പടിയോടെ ചിത്രത്തിൽ പകർത്തിയിരിക്കുന്നത്​. ചിത്രത്തി​​െൻറ സംഗീതമൊരുക്കിയിരിക്കുന്നത്‌ മെജോ ജോസഫാണ്​. 25 വർഷങ്ങൾക്കു ശേഷം കീരവാണി മലയാളത്തിൽ ഗാനം ആലപിക്കുന്നു എന്ന പ്രത്യേകതയും വാരിക്കുഴിയിലെ കൊലപാതകത്തിനുണ്ട്​. 

നടന്‍ ജയസൂര്യയാണ്​ ചിത്രത്തി​െൻ ട്രെയിലര്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്​. ടേക്ക്‌ വൺ എൻറർടൈൻമ​െൻറ്​സി​​െൻറ ബാനറിൽ ഷിബു ദേവദത്തും സുജീഷ്‌ കോലോത്തൊടിയും നിർമിക്കുന്ന ചിത്രം ഫെബ്രുവരി 22ന് തിയേറ്ററുകളിലെത്തും.  

Loading...
COMMENTS