Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി ഉണ്ണികൃഷ്ണന്‍റെ ബിഗ് ബജറ്റ് മോഹൻലാൽ ചിത്രത്തിൽ വിശാലും
text_fieldsbookmark_border
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രത്തില്‍ തമിഴ് നടന്‍ വിശാലും. മിസ്റ്റര്‍ ഫ്രോഡിനു ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒരുമിക്കുന്ന ചിത്രത്തില്‍ വിശാലുമുണ്ടാവുമെന്ന് ഫേസ്ബുക്കിലൂടെയാണ് ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചത്.
ചിത്രീകരണം പൂര്‍ത്തിയായ മേജര്‍ രവി ചിത്രം 1971 ബിയോണ്‍ഡ് ബോര്‍ഡേഴ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് ലാല്‍ പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നത്. വളരെ പരമപ്രധാനമായ വേഷമാണ് വിശാലിന് തന്റെ ചിത്രത്തിലെന്ന് ബി.ഉണ്ണിക്കൃഷ്ണന്‍ ഫേസ്ബുക്കിൽ കുറിച്ചു. നടനും നിര്‍മ്മാതാവും വിതരണക്കാരനുമായ റോക്കലൈന്‍ വെങ്കടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Next Story
