Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തനിക്കെതിരെയുള്ള പ്രണയ നൈരാശ്യ വാർത്തകൾക്കെതിരെ ഉണ്ണി മുകുന്ദൻ

text_fields
bookmark_border
തനിക്കെതിരെയുള്ള പ്രണയ നൈരാശ്യ വാർത്തകൾക്കെതിരെ ഉണ്ണി മുകുന്ദൻ
cancel

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രണയ നൈരാശ്യ വാർത്തക്കെതിരെ നടൻ ഉണ്ണി മുകുന്ദൻ.  പ്രണയനഷ്ടത്തെത്തുടര്‍ന്ന് ഉണ്ണി മദ്യപാനിയായെന്നും സിനിമ തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചെന്നുമായിരുന്നു പ്രചരിച്ച  വാര്‍ത്തകള്‍. ഇത് വാസ്തവവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉണ്ണി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. 

എപ്പോഴാണ് വിവാഹമെന്നായിരുന്നു റിപ്പോര്‍ട്ടര്‍ ചോദിച്ചത്. എന്‍റെ പ്രായത്തിലുള്ള ഭൂരിഭാഗം പെണ്‍കുട്ടികളുടെയും വിവാഹം കഴിഞ്ഞുവെന്ന് മറുപടിയും നല്‍കി. ഇതിനെയാണ് പ്രണയിച്ച പെണ്ണ് ഉണ്ണി മുകുന്ദനെ തേച്ചിട്ടുപോയി, പ്രണയ നൈരാശ്യത്തില്‍ ഹൃദയം തകര്‍ന്ന ഉണ്ണി മദ്യപാനിയായി എന്നൊക്കെ റിപ്പോര്‍ട്ടര്‍ വ്യാഖ്യാനിച്ചെടുത്തതും വാര്‍ത്തകള്‍ നല്‍കിയതെന്നും താരം കുറിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെ ഫേസ്ബുക്കിൽ അദ്ദേഹം പോസ്റ്റ് ചെയ്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Unni Mukundan on Love Break up stories in Social Media-Movie News
Next Story