ഇടത് കണ്ണടച്ച്, പോയൻറിൽ നോക്കി, ഒറ്റ വെടി; ഉണ്ടയുടെ ടീസർ
text_fieldsമെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഉണ്ടയുടെ ടീസർ പുറത്തുവിട്ടു. ഖാലിദ് റഹ്മാൻ സംവിധാ നം ചെയ്യുന്ന ചിത്രത്തിൽ സബ് ഇൻസ്പെക്ടർ മണികണ്ഠൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഖാലിദ് റഹ്മ ാൻെറ കഥക്ക് ഹർഷദാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ആസിഫ് അലി, അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സംവിധായകൻ രഞ്ജിത് തുടങ്ങി വമ്പൻ താരനിരയുമായാണ് ഉണ്ടയെത്തുന്നത്. ചിത്രം ഈദ് റിലീസായി തിയറ്ററുകളിലെത്തും. ബോളിവുഡിലെ ഏറ്റവും പ്രഗത്ഭനായ ആക്ഷൻ ഡയറക്ടർ ശ്യാം കൗഷലാണ് ഉണ്ടയുടെ സംഘട്ടനം കൈകാര്യം ചെയ്യുന്നതെന്നതും പ്രത്യേകതയാണ്.
മുവി മില്ലും പ്രശസ്ത നിർമാതാക്കളായ ജെമിനി സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജിത് പുരുഷൻ ഛായാഗ്രഹണവും പ്രശാന്ത്പിള്ള സംഗീതവും നിർവഹിച്ചിരിക്കുന്നു.
ബ്ലോക്ബസ്റ്റർ ഹിറ്റായ വൈശാഖിൻെറ മധുരരാജക്ക് ശേഷം എത്തുന്ന മമ്മൂട്ടിച്ചിത്രമാണ് ഉണ്ട. മാസ് മസാല എൻറർടൈനറായ മധുരരാജയിൽ നിന്നും തീർത്തും വിഭിന്നമായി റിയലസ്റ്റിക്കായാണ് ഉണ്ടെയത്തുന്നത്.
