Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നമ്മള്‍ പോലുമറിയാതെ അധോലോകമായി; ബുള്ളറ്റുമായി ഉണ്ട അണിയറ പ്രവർത്തകർ പിടിയിൽ

text_fields
bookmark_border
നമ്മള്‍ പോലുമറിയാതെ അധോലോകമായി; ബുള്ളറ്റുമായി ഉണ്ട അണിയറ പ്രവർത്തകർ പിടിയിൽ
cancel

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന്​ ശേഷം ഖാലിദ്​ റഹ്​മാൻ സംവിധാനം ചെയ്​ത്​ മമ്മൂട്ടി നായകനാകുന്ന ‘ഉണ്ട ’ എന്ന ചിത്രത്തി​​​​​െൻറ അണിയറ പ്രവര്‍ത്തകര്‍ ഡമ്മി ബുള്ളറ്റുമായി കുടുങ്ങി. സിനിമയുടെ ചിത്രീകരണാവിശ്യാർഥം ഛ ത്തീസ്ഗഢിലെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് പോകാന്‍ കൊച്ചി രാജ്യാന്തര വിമാനത്താളത്തിൽ എത്തിയതായിരുന്നു അവർ.

ഡമ്മി ബുള്ളറ്റുമായി യാത്രക്കെത്തിയ സിനിമ സംഘത്തെ സുരക്ഷാവിഭാഗമാണ്​ പിടികൂടിയത്​. സ്‌ക്രീനിങിനിടെ അണിയറക്കാരില്‍ ഒരാളുടെ ബാഗില്‍ നിന്ന് ബുള്ളറ്റ് രൂപത്തിലുള്ള വസ്തു കണ്ടെടുത്തതായിരുന്നു വിനയായത്​. തുടര്‍ന്ന് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിരിക്കുകയായിരുന്നു. പൊലീസി​​​​​െൻറ ആയുധ വിഭാഗം എത്തി പരിശോധന നടത്തി ഇവ സിനിമകളിലും മറ്റും ഉപയോഗിക്കുന്ന ഡമ്മി ബുള്ളറ്റ് തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഘത്തിന് പോകാനായത്.

തൃശൂര്‍ വിയ്യൂരിലെ ഷൂട്ടിങ്ങിനു ശേഷം കൊച്ചിയില്‍ നിന്നു ഹൈദരാബാദ് വഴി ഛത്തീസ്ഗഢിലെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് പോകാന്‍ എത്തിയതായിരുന്നു അവർ. അതിനിടെയാണ് സംഘത്തിലെ ഒരാളുടെ ബാഗിൽ നിന്നും ബുള്ളറ്റ് രൂപത്തിലുള്ള വസ്തു കണ്ടെത്തുന്നത്.

ഡ്യപ്ലിക്കേറ്റ്​ ഉണ്ടയുമായി പിടിയിലായത്​ മാധ്യമങ്ങളിൽ വാര്‍ത്തയായി വന്നത്​ ട്രോള്‍ രൂപത്തില്‍ ‘ഉണ്ട’ സിനിമയുടെ അണിയറപ്രവർത്തകർ തന്നെ പങ്കുവെക്കുകയും ചെയ്​തു. ‘ നമ്മള്‍ പോലും അറിയാതെ അധോലോകമായി മാറിക്കഴിഞ്ഞു എന്ന ആട്​ ഒരു ഭീകര ജീവിയാണ്​ എന്ന ചിത്രത്തിലെ ഭാഗമാണ്​ ഇതിനൊപ്പം ചേർത്തത്. സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഉണ്ടയിലെത്തുന്നത്​. വമ്പൻ താരനിരയുമായി എത്തുന്ന ചിത്രം മമ്മൂട്ടിയുടെ ഏറ്റവും പ്രതീക്ഷയേറിയ ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - unda movie mammootty-movie news
Next Story