ഷട്ടറിന് ശേഷം ജോയ് മാത്യുവിെൻറ തിരക്കഥയിൽ ഗിരീഷ് ദാമോദരൻ സംവിധാനം ചെയ്യുന്ന അങ്കിൾ എന്ന മമ്മൂട്ടി ചിത്രത്തിെൻറ ട്രൈലർ പുറത്ത്. ‘മൈ ഡാഡ്സ് ഫ്രണ്ട്’ എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ മെഗാസ്റ്റാർ വില്ലൻ ടച്ചുള്ള കഥാപാത്രമായാണ് വരുന്നതെന്നാണ് സൂചന.
ദുൽഖർ ചിത്രമായ സി.െഎ.എയിലൂടെ ശ്രദ്ദേയയായ കാർത്തിക മുരളീധരൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ജോയ് മാത്യു, സുരേഷ് കൃഷ്ണ, മുത്തുമണി, കെ.പി.എ.സി ലളിത, തുടങ്ങിയവരും പ്രധാന വേഷത്തിലുണ്ട്.
ജോയ് മാത്യൂ, സജയ് സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിെൻറ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അളഗപ്പനാണ്. ബിജിബാലിെൻറതാണ് സംഗീതം. ഷമീർ മുഹമ്മദ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു.