Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അങ്കിളിന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍; ഫേസ്​ബുക്കിലും അപ്​ലോഡ്​​ ചെയ്​തു

text_fields
bookmark_border
  • തമിഴ് റോക്കേഴ്സ് വെബ്സൈറ്റിലാണ് അങ്കിളിന്‍റെ വ്യാജ പ്രിൻറ്​ അപ്​ലോഡ്​ ചെയ്യപ്പെട്ടത്
Uncle Movie
cancel

സൂപ്പർ ഹിറ്റായി ഒാടിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രം അങ്കിളിന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍. പുതിയ സിനിമകളുടെ വ്യാജ പതിപ്പുകള്‍ പുറത്തുവിടുന്ന തമിഴ് റോക്കേഴ്സ് വെബ്സൈറ്റിലാണ് അങ്കിളിന്‍റെ വ്യാജ പ്രിൻറ്​ അപ്​ലോഡ്​ ചെയ്യപ്പെട്ടത്​.

കഴിഞ്ഞ വെള്ളിയാഴ്ച ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച അഭിപ്രായം നേടിയ സിനിമയാണ്​ അങ്കിള്‍. സിനിമ തിയേറ്ററുകളിലെത്തി മൂന്നാം ദിവസമാണ് ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. തമിഴ് റോക്കേഴ്സ്​ വെബ്‌സൈറ്റിന്​ പുറമേ എ.എന്‍ മീഡിയ എന്ന ഫേസ്ബുക് പേജിലും സിനിമ അപ്‌ലോഡ് ചെയ്തു. തമിഴ് റോക്കേഴ്‌സിന്‍റെ അഡ്​മിൻമാരെ നേരത്തെ പൊലീസ് അറസ്റ്റ്​ ചെയ്​തിരുന്നു. എന്നാല്‍ പുതിയ സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന സംഘം ഇപ്പോഴും സജീവമാണെന്നതിന്‍റെ തെളിവാണ് അങ്കിളിന്‍റെ പതിപ്പ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

ഞായറാഴ്ച രാത്രി സൈറ്റിൽ അപ്‌ലോഡ്​ ചെയ്​ത ചിത്രം ഇതിനകം ആയിരത്തിലേറെപ്പേര്‍ കണ്ടു. കെ.കെ എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍ എന്ന ബിസിനസുകാരനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. കേരളത്തിന് പുറത്ത് പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. ജോയ് മാത്യുവിന്‍റെ തിരക്കഥയില്‍ ഗിരീഷ് ദാമോദരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൂപ്പർഹിറ്റ്​ ചിത്രം സിഐഎയിലൂടെ നായികയായി എത്തിയ കാര്‍ത്തിക മുരളീധരനാണ് അങ്കിളിലെ നായിക. മുത്തുമണിയും ജോയ്​ മാത്യുവും ചിത്രത്തില്‍ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - uncle malayalam movie in tamilrockers-movie news
Next Story