സംവിധാനം തൽക്കാലം ആലോചനയിലില്ല; ‘ഉണ്ട’ ഇഷ്ടചിത്രം–ദുൽഖർ സൽമാൻ
text_fieldsദുബൈ: സിനിമ സംവിധായകനാകുന്നതിനെ കുറിച്ച് തൽക്കാലം ആലോചിച്ചി ട്ടില്ലെന്നും അഭിനയത്തിലും നിർമാണത്തിലുമാണ് ശ്രദ്ധയെന്നും ദുൽഖ ർ സൽമാൻ. ‘വരനെ ആവശ്യമുണ്ട്’ എന്ന പുതിയ ചിത്രത്തിെൻറ പ്രൊമോഷെൻറ ഭ ാഗമായി ദുബൈയിലെത്തിയ ദുൽഖർ വാർത്താസമ്മേളനത്തിൽ സംസാരിക്കു കയായിരുന്നു.
യാദൃച്ഛികമായാണ് ഇൗ ചിത്രത്തിലേക്ക് എത്തിപ്പെട്ടത്. നിർമിക്കാൻ മാത്രമായിരുന്നു പദ്ധതി. എന്നാൽ, സിനിമയിലെ പ്രധാന റോളിലേക്കും എത്തിപ്പെടുകയായിരുന്നു. സിനിമ മികച്ചതാണോ എന്ന് നോക്കിയാണ് നിർമിക്കുന്നത്. അതിൽ എനിക്ക് റോളുണ്ടോ എന്നത് വിഷയമല്ല.
പറവയുടെ സഹനിർമാതാകാൻ സൗബിനോട് താൽപര്യം പ്രകടിപ്പിച്ചിരുന്നു. തമിഴ് സിനിമാ മാർക്കറ്റിനെ കുറിച്ച് അറിയാത്തതിനാൽ തമിഴ് സിനിമ നിർമിക്കാൻ തൽക്കാലം ഉദ്ദേശ്യമില്ല. ഒന്നര വർഷം മുമ്പ് അഭിനയിച്ച തമിഴ് സിനിമ ഇനിയും പുറത്തിറങ്ങിയിട്ടില്ല. അതിനായി കാത്തിരിക്കുകയാണ്. അമ്മയുടെയും മകളുടെയും കഥ പറയുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. മമ്മൂട്ടിയുടെ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ‘ഉണ്ട’ ആണെന്നും ദുൽഖർ പറഞ്ഞു.
നിർമാതാവെന്ന നിലയിലും നടനെന്ന നിലയിലും ദുൽഖറിെൻറ സഹകരണം സിനിമയിൽ ഏറെ ഗുണം ചെയ്തെന്ന് സംവിധായകൻ അനൂപ് സത്യൻ പറഞ്ഞു.
പിതാവ് സത്യൻ അന്തിക്കാടിെൻറ സാമീപ്യം തന്നെയും സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ, അച്ഛെൻറ സിനിമയെ പോലെ ഗ്രാമത്തിെൻറ കഥപറയുന്ന ചിത്രമല്ല തേൻറത്. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് ചെന്നൈ നഗരത്തിലാണ്. അച്ഛെൻറ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ നാടോടിക്കാറ്റും ഞാൻ പ്രകാശനുമാണ്. നാടോടിക്കാറ്റിലെ ഒാരോ ഡയലോഗും കാണാപാഠമാണെന്നും അനൂപ് പറഞ്ഞു. തെൻറ ഏറ്റവും മികച്ച റോളാണ് ആദ്യ മലയാള ചിത്രത്തിൽ തന്നെ ലഭിച്ചതെന്ന് നായിക കല്യാണി പ്രിയദർശൻ പറഞ്ഞു. ദുൽഖറുമൊത്തുള്ള അഭിനയം മികച്ച അനുഭവമാണ്. അച്ഛെൻറ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം തേൻമാവിൻ കൊമ്പത്താണെന്നും ശോഭനയുടെയും സുരേഷ് ഗോപിയുടെയും കൂടെ അഭിനയിക്കാൻ കഴിഞ്ഞത് അനുഗ്രഹമാണെന്നും കല്യാണി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
